സെക്സി ഈസ് നോട് എ ഷേപ്, ഇറ്റ്സ് ആന്‍ ആറ്റിറ്റ്യൂഡ് ബിഗ് ലൗ എന്ന അടിക്കുറിപ്പോടെയാണ് ദാബൂ ചിത്രം ഫേസ്ബുകില്‍ പങ്കുവെച്ചത്. ശാരൂഖിന്റെ നീളമുള്ള മുടിയാണ് ആരാധകര്‍ക്ക് ഇഷ്ടപ്പെട്ടത്. 'ഇത് വളരെ മനോഹരമാണ്, അദ്ദേഹത്തിന്റെ മുമ്പുള്ള ലുകുകളില്‍ നിന്ന് വ്യത്യസ്തമാണ്,' -ഒരാള്‍ എഴുതി. 'ഇതുവരെ കണ്ടിട്ടില്ലാത്ത ഈ സൂപര്‍-ഹോട് ലുകിലൂടെ ശാരൂഖ് ഞങ്ങളെ സ്തബ്ധരാക്കി,'- മറ്റൊരാള്‍ എഴുതി.
ഇപ്പോഴത്തെ ശാരൂഖാന്റെ യഥാര്‍ഥ രൂപവും ഫോടോയിലേതിന് സമാനമാണ്. നീണ്ട മുടി ബണില്‍ കെട്ടിയിട്ടും മുഖംമൂടി ധരിച്ചുമാണ് അദ്ദേഹത്തെ കണ്ടിട്ടുള്ളത്. ലതാ മങ്കേഷ്‌കറിന്റെ ശവസംസ്‌കാര ചടങ്ങിലാണ് താരത്തെ അവസാനമായി കണ്ടത്. ആനന്ദ് എല്‍ റായിയുടെ സീറോ എന്ന ചിത്രത്തിലാണ് അനുഷ്‌ക ശര്‍മയ്ക്കും കത്രീന കൈഫിനുമൊപ്പം താരം അവസാനമായി അഭിനയിച്ചത്. 2018ല്‍ പുറത്തിറങ്ങിയ ചിത്രം പരാജയമായിരുന്നു. പിന്നീട് അടുത്ത ചിത്രം പ്രഖ്യാപിച്ചിട്ടില്ല. ദീപിക പദുകോണിനും ജോണ്‍ എബ്രഹാമിനുമൊപ്പം സിദ്ധാർഥ് ആനന്ദിന്റെ പത്താന്‍ എന്ന ചിത്രത്തിലാണ് അടുത്തതായി ശാരൂഖ് അഭിനയിക്കുന്നത്. എന്നാല്‍ ചിത്രത്തെ കുറിച്ച് ടീം ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപനം നടന്നിട്ടില്ല.
Keywords: News, National, Mumbai, Sharukh Khan, Viral, Top-Headlines, Photo, Social-Media, Shah Rukh Khan ‘new look’ pic with long hair and beard goes viral. Here's the truth behind it.
< !- START disable copy paste -->