Follow KVARTHA on Google news Follow Us!
ad

വ്യാജ വിദ്യാഭ്യാസ സര്‍ടിഫികറ്റ് റാകറ്റുകള്‍ പെരുകുന്നു; വാങ്ങുന്നത് ലക്ഷങ്ങള്‍; 7 പേര്‍ പിടിയില്‍; പൊലീസ് അപാകത കണ്ടെത്തിയത് വിദ്യാര്‍ഥികളുടെ വിസ പരിശോധനയില്‍

#ഇന്നത്തെ വാര്‍ത്തകള്‍, #ദേശീയ വാര്‍ത്തകള്‍, Hyderabad,News,Police,Arrested,Education,Students,National,
ഹൈദരാബാദ്: (www.kvartha.com 22.02.2022) വ്യാജ വിദ്യാഭ്യാസ സര്‍ടിഫികറ്റ് റാകറ്റുമായി ബന്ധപ്പെട്ട് ഏഴ് പേരെ ഹൈദരാബാദ് ടാസ്‌ക് ഫോഴ്‌സ് അറസ്റ്റ് ചെയ്തു. ഭോപാലിലെ സര്‍വേപള്ളി രാധാകൃഷ്ണന്‍ യൂനിവേഴ്‌സിറ്റിയില്‍ (എസ് ആര്‍ കെ യു) ജോലി ചെയ്യുന്ന ഈട വിജയ് കുമാറുമായി ചേര്‍ന്ന് ചാദര്‍ഘടിലെ വി എസ് ഗ്ലോബല്‍ എജ്യുകേഷനല്‍ സര്‍വീസസ് ഉടമ പൊളാസി കൊരിവി വീരണ്ണ സ്വാമിയും കൂട്ടാളികളുമാണ് പരീക്ഷ എഴുതാത്ത വിദ്യാര്‍ഥികള്‍ക്ക് വളരെ മുമ്പെയുള്ള തീയതികളിലുള്ള വ്യാജ സര്‍ടിഫികറ്റുകള്‍ വിതരണം ചെയ്തത് എന്ന് അന്വേണത്തില്‍ തെളിഞ്ഞതായി പൊലീസ് പറഞ്ഞു.

Seven held in fake educational certificates racket, Hyderabad, News, Police, Arrested, Education, Students, National.

കമ്പപ്പു സായ് ഗൗതം, ചെന്റെഡ്ഡി റിതേഷ് റെഡ്ഡി, ബചു വെങ്കട സായ് സുമ രോഹിത്, മന്ന വില്‍ഫ്രഡ്, കോസിമേടി സൂര്യ തേജ, തുമ്മല സായ് തേജ എന്നിവരാണ് ഇവരില്‍ നിന്നും സര്‍ടിഫികറ്റുകള്‍ വാങ്ങിയതെന്ന് പൊലീസ് പറഞ്ഞു.

വീരണ്ണ സ്വാമി എസ് ആര്‍ കെ യുവിലെ ഈട വിജയ് കുമാര്‍, കേതന്‍ സിങ് എന്നിവരുമായി ബന്ധപ്പെടുകയും വന്‍തുക വാങ്ങിയ ശേഷം ആവശ്യക്കാര്‍ക്ക് സര്‍ടിഫികറ്റുകള്‍ നല്‍കുകയും ചെയ്തു. മറ്റ് കോളജുകളിലേക്കുള്ള കൊഴിഞ്ഞുപോക്ക്, പഠനത്തില്‍ മോശമായ വിദ്യാര്‍ഥികള്‍, തോറ്റ വിദ്യാര്‍ഥികള്‍ എന്നിവരുടെ വിവരങ്ങള്‍ പ്രതികള്‍ ശേഖരിച്ച് സര്‍ടിഫികറ്റ് നല്‍കാമെന്ന് വാഗ്ദാനം നല്‍കി സമീപിക്കുകയായിരുന്നു. ബിടെക് സര്‍ടിഫികറ്റിന് 2.50 ലക്ഷം രൂപയും മറ്റ് ബിരുദ കോഴ്‌സുകള്‍ക്ക് 80,000 രൂപയും ഇവര്‍ വാങ്ങി.

വീരണ്ണ സ്വാമി 50 ഓളം വിദ്യാര്‍ഥികളില്‍ നിന്ന് പണം വാങ്ങിയശേഷം ഈട വിജയ് കുമാറിനും കേതന്‍ സിംഗിനും വിവരങ്ങള്‍ കൈമാറി. ഈ സംഘത്തില്‍ നിന്ന് സര്‍ടിഫികറ്റുകള്‍ നേടിയ ബാക്കിയുള്ള വിദ്യാര്‍ഥികളെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്ന് പൊലീസ് പറഞ്ഞു.

വ്യാജ സര്‍ടിഫികറ്റ് റാകറ്റുമായി ബന്ധപ്പെട്ട് രണ്ട് വ്യത്യസ്ത കണ്‍സള്‍ടന്‍സികളിലെ പതിനൊന്ന് പേരെ ഹൈദരാബാദ് സിറ്റി പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. വ്യാജ സര്‍ടിഫികറ്റുകളുള്ള വിദ്യാര്‍ഥികളുടെ വിസ പരിശോധനയിലാണ് പൊലീസ് അപാകത കണ്ടെത്തിയത്.

Keywords: Seven held in fake educational certificates racket, Hyderabad, News, Police, Arrested, Education, Students, National.


Post a Comment