ചക്കപ്പഴം സീരിയലിലൂടെ പ്രേക്ഷകഹൃദയങ്ങളില്‍ കുടിയേറിയ 'സുമേഷ്' വിവാഹിതനായി; വധു മഹീന
Feb 28, 2022, 17:49 IST
കൊച്ചി: (www.kvartha.com 28.02.2022) സീരിയലിലൂടെ പ്രേക്ഷകഹൃദയങ്ങളില്‍ കുടിയേറിയ റാഫി വിവാഹിതനായി. മഹീനയാണ് വധു. ഒന്നര വര്‍ഷമായി ഇരുവരും പ്രണയത്തിലാണ്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് പരിചയപ്പെട്ടതെന്നും മഹീനയാണ് തന്നോട് ഇഷ്ടം പറഞ്ഞതെന്നും റാഫി ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു.
ഫെബ്രുവരി 28ന് നടന്ന വിവാഹചടങ്ങുകളില്‍ ഇരുവരുടെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടത്തു. കൊല്ലം എഎംജെഎം ഹാളിലാണ് വിവാഹസത്കാരം. സഹതാരങ്ങളായ അശ്വതി ശ്രീകാന്ത്, അമല്‍ രാജ്‌ദേവ്, സബീറ്റ ജോര്‍ജ്, അര്‍ജുന്‍ സോമശേഖര്‍ എന്നിവര്‍ വിവാഹത്തിന് എത്തിയിരുന്നു.
ചക്കപ്പഴം സീരിയലിലെ സുമേഷ് എന്ന കഥാപാത്രത്തിലൂടെയാണ് റാഫി ശ്രദ്ധേയനാകുന്നത്. കൂട്ടുകാര്‍ക്കൊപ്പം ചെയ്ത ടിക് ടോക് വീഡിയോകളിലെ പ്രകടനമാണ് ചക്കപ്പഴത്തിന്റെ ഒഡീഷനിലേക്ക് അവസരം നല്‍കിയത്. ഈ പരമ്പരയിലെ പ്രകടനത്തിന് മികച്ച ഹാസ്യനടനുള്ള പുരസ്‌കാരവും താരത്തെ തേടിയെത്തിയിരുന്നു. ഏതാനും വെബ് സീരിസുകളിലും ശ്രദ്ധേയമായ വേഷം ചെയ്തു.
മുഹമ്മദ് ഹുസൈന്‍, റജീന ബീവി ദമ്പതികളുടെ മൂത്തമകനാണ് റാഫി. മുഹമ്മദ് റിയാസ്, ഫാത്വിമ എന്നിവരാണ് സഹോദരങ്ങള്‍. കൊല്ലം കൊട്ടാരക്കരയാണ് സ്വദേശം.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.