കോഴിക്കോട്: (www.kvartha.com 18.02.2022) മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും മാധ്യമം മുന്‍ ഡെപ്യൂടി എഡിറ്ററുമായ അസ്സയിന്‍ കാരന്തൂര്‍ (69) അന്തരിച്ചു. കാരന്തൂരിലെ വീടിന് സമീപം വെള്ളിയാഴ്ച രാവിലെ കുഴഞ്ഞുവീണ അദ്ദേഹത്തെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഖബറടക്കം വൈകുന്നേരം 7.30 ന് കാരന്തൂര്‍ ജുമുഅ മസ്ജിദില്‍ നടക്കും.
മാധ്യമത്തിന്റെ തുടക്കം മുതല്‍ വിവിധ യൂണിറ്റുകളില്‍ പ്രവര്‍ത്തിച്ച അദ്ദേഹം ഡെപ്യൂടി എഡിറ്ററായാണ് വിരമിച്ചത്. പരേതനായ പാറപ്പുറത്ത് അവറാന്‍കോയ ഹാജിയുടെ മകനാണ്.
ഭാര്യ: ശരീഫ. മക്കള്‍: തൗസീഫ്, ആഇശ സന, ലിന്‍ത് ഫാത്വിമ. മരുമക്കള്‍: മോനിശ് അലി.