സംസ്ഥാനത്ത് സ്‌കൂളുകള്‍ തിങ്കളാഴ്ച മുതല്‍ പ്രവര്‍ത്തിക്കും; ക്ലാസുകള്‍ വൈകുന്നേരംവരെ നീട്ടുന്ന കാര്യം തീരുമാനമായില്ല, മുന്‍ മാര്‍ഗരേഖ പ്രകാരമായിരിക്കും തുറക്കുന്നതെന്ന് വിദ്യാഭ്യാസ മന്ത്രി

 



തിരുവനന്തപുരം: (www.kvartha.com 12.02.2022) സംസ്ഥാനത്തെ സ്‌കൂളുകള്‍ വീണ്ടും തിങ്കളാഴ്ച തുറക്കും. സ്‌കൂള്‍ തുറക്കല്‍ മുന്‍ മാര്‍ഗരേഖ പ്രകാരമായിരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. ക്ലാസുകള്‍ ഉച്ചവരെ മാത്രമായിരിക്കുമെന്ന് അറിയിപ്പ്. ക്ലാസ് സമയം വൈകുന്നേരംവരെ നീട്ടുന്ന കാര്യത്തില്‍ കൂടുതല്‍ ആലോചനകള്‍ക്ക് ശേഷമേ തീരുമാനിക്കൂവെന്നും മന്ത്രി പറഞ്ഞു. 

14-ാം തീയതി ഒന്ന് മുതല്‍ ഒമ്പത് വരെ ക്ലാസുകള്‍ തുടങ്ങും. നിലവിലെ രീതി പ്രകാരം, ബാചുകളാക്കി തിരിച്ച്, പകുതി കുട്ടികള്‍ മാത്രം ക്ലാസില്‍ നേരിട്ടെത്തുന്ന തരത്തില്‍ ഉച്ചവരെയുള്ള ക്ലാസുകളാകും നടക്കുക. ഓണ്‍ലൈന്‍ ക്ളാസുകള്‍  ശക്തിപ്പെടുത്താനും കൂടുതല്‍ പേരിലേക്ക് എത്തിക്കാനും ആണ് ആലോചനയെന്നും മന്ത്രി അറിയിച്ചു. 

സംസ്ഥാനത്ത് സ്‌കൂളുകള്‍ തിങ്കളാഴ്ച മുതല്‍ പ്രവര്‍ത്തിക്കും; ക്ലാസുകള്‍ വൈകുന്നേരംവരെ നീട്ടുന്ന കാര്യം തീരുമാനമായില്ല, മുന്‍ മാര്‍ഗരേഖ പ്രകാരമായിരിക്കും തുറക്കുന്നതെന്ന് വിദ്യാഭ്യാസ മന്ത്രി


ചൊവ്വാഴ്ച അധ്യാപക സംഘടനകളുമായി യോഗം ചേരും. തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാക്കിയ ശേഷമാകും മുഴുവന്‍ കുട്ടികളെയും സ്‌കൂളില്‍ എത്തിക്കുക. ഞായറാഴ്ച വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുമായി യോഗം ഉണ്ട്. 

Keywords:  News, Kerala, State, Thiruvananthapuram, Education, Minister, Students, Study class, Schools in Kerala will reopen on Monday, says minister V Shivankutty
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia