മൊബൈൽ ഫോൺ വിപണി കീഴടക്കാൻ സാംസങ് ഗാലക്‌സി എസ് 22 സീരീസ്; പ്രീ-ബുകിംഗ് ഇൻഡ്യയിൽ ആരംഭിച്ചു; വില, സവിശേഷതകൾ അറിയാം

 


ന്യൂഡെൽഹി: (www.kvartha.com 23.02.2022) ദക്ഷിണ കൊറിയൻ ടെക് ഭീമനായ സാംസങ് തങ്ങളുടെ ഏറ്റവും പുതിയ മുൻനിര സ്മാർട്ഫോണായ ഗാലക്‌സി എസ് 22 സീരീസ് കഴിഞ്ഞ ആഴ്ച ഇൻഡ്യയിൽ അവതരിപ്പിച്ചിരുന്നു. ചൊവ്വാഴ്ച (ഫെബ്രുവരി 22) കംപനി പ്രീ-ബുകിംഗ് ആരംഭിച്ചു. ഉപഭോക്താക്കൾക്ക് അവരുടെ പ്രിയപ്പെട്ട മോഡെൽ മുൻകൂട്ടി ബുക് ചെയ്യാം. ഗാലക്‌സി എസ് 22 (Samsung Galaxy S22) സീരീസിൽ ഗാലക്‌സി എസ്22 (Galaxy S22), ഗാലക്‌സി എസ് 22 പ്ലസ് (Galaxy S22+), ഗാലക്‌സി എസ് 22 അള്‍ട്ര (Galaxy S22 Ultra) എന്നീ മൂന്ന് ഫോണുകളാണുള്ളത്.
 
മൊബൈൽ ഫോൺ വിപണി കീഴടക്കാൻ സാംസങ് ഗാലക്‌സി എസ് 22 സീരീസ്; പ്രീ-ബുകിംഗ് ഇൻഡ്യയിൽ ആരംഭിച്ചു; വില, സവിശേഷതകൾ അറിയാം

കംപനിയുടെ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ സാംസങ് ലൈവിൽ പ്രീ-ബുകിംഗ് ഇവന്റ് നടന്നു. മുൻകൂട്ടി ബുക് ചെയ്തവർക്ക് പരിമിതമായ സമയത്തേക്ക് ചില ആനുകൂല്യങ്ങളും ഓഫറുകളും നൽകിയിട്ടുണ്ട്. കംപനി പറയുന്നതനുസരിച്ച്, ഇവന്റ് സമയത്ത് അല്ലെങ്കിൽ 'ഫെബ്രുവരി 22 അർധരാത്രി വരെ' ഗാലക്‌സി എസ് 22 അള്‍ട്ര മുൻകൂട്ടി ബുക് ചെയ്ത ഉപഭോക്താക്കൾക്ക് ഗാലക്‌സി വാച് ഫോർ അതിന്റെ യഥാർഥ വിലയായ 26,999 രൂപയ്ക്ക് പകരം 2,999 രൂപയ്ക്ക് നൽകും.

വില:

സാംസങ് ഗാലക്‌സി എസ് 22 ന്റെ എട്ട് ജിബി/128 ജിബി മോഡെലിന് 72,999 രൂപയാണ് ഇൻഡ്യയിൽ വില. അതേസമയം, എട്ട് ജിബി/256 ജിബി മോഡെലിന് മോഡലിന് 76,999 രൂപയാണ് വില. രണ്ട് മോഡലുകൾക്കും മൂന്ന് കളർ ഓപ്ഷനുകളുണ്ട് -- ഫാന്റം ബ്ലാക്, ഫാന്റം വൈറ്റ്, പച്ച നിറങ്ങളിലാണ് ഈ ഫോണ്‍ പുറത്തിറങ്ങുന്നത്.

ഗാലക്‌സി എസ് 22 പ്ലസ് എട്ട് ജിബി/128 ജിബി മോഡെലിന് 84,999 രൂപയും എട്ട് ജിബി/256 ജിബി മോഡെലിന് 88,999 രൂപയുമാണ് വില. അതേസമയം, ഗാലക്‌സി എസ് 22 അള്‍ട്ര 12 ജിബി/256 ജിബി മോഡെലിന് 1,09,999 രൂപയാണ് വില, ബര്‍ഗാഡി, ഫാന്‍റം ബ്ലാക്, ഫാന്‍റം വൈറ്റ്, ഗ്രീന്‍ നിറങ്ങളിൽ ലഭ്യമാണ്. ബര്‍ഗാഡിയിലും ഫാന്റം ബ്ലാക് നിറത്തിലും ലഭ്യമാകുന്ന 12ജിബി/512ജിബി മോഡലിന് 1,18,999 രൂപയാണ് വില.

പ്രത്യേകതകൾ:

ഗാലക്‌സി എസ് 22 ന് 6.1 ഇഞ്ച് അമോലെഡ് സ്‌ക്രീനും എസ് 22 പ്ലസിന് 6.6 ഇഞ്ച് അമോലെഡ് സ്‌ക്രീനുമാണുള്ളത്. ബാറ്ററി ശേഷി 3,700 എംഎഎചാണ്. 25W ആണ് ചാര്‍ജിംഗ് ശേഷി. എസ് 22 പ്ലസിന് 4,500 എംഎഎചാണ് ബാറ്ററി ശേഷി. ചാര്‍ജിംഗ് ശേഷി 45W. ഇരുഫോണിലും 15W വയര്‍ലെസ് ചാര്‍ജിംഗ് പിന്തുണയുണ്ട്. 50 എംപി പ്രധാന സെന്‍സര്‍, 12 എംപി അള്‍ട്ര വൈഡ് സെന്‍സര്‍, 10 എംപി ടെലിഫോടോ ലെന്‍സ് എന്നിവ അടങ്ങുന്നതാണ് ക്യാമറ സംവിധാനം. 10 എംപിയാണ് സെല്‍ഫി ക്യാമറ. ക്യൂവല്‍കോം സ്നാപ്ഡ്രഗണ്‍ എട്ട് ജെന്‍ 1 ചിപ് സെറ്റ് 4എന്‍എം ആണ് ഉപയോഗിച്ചിരിക്കുന്നത്. 5ജി പിന്തുണ ഇരുഫോണുകള്‍ക്കും ഉണ്ട്.

ഗ്യാലക്സി എസ്22 റൗണ്ടഡ് എഡ്ജോടെയുള്ള റെക്ടാഗുലര്‍ ഡിസൈനിലാണ്. അള്‍ട്രസോണിക് ഫിംഗര്‍പ്രിന്‍റ് സപ്പോര്‍ട്ട് ഈ ഫോണിന് ഉണ്ട്. 100x സൂം സപ്പോര്‍ട്ട് ഈ ഫോണില്‍ ലഭിക്കും. 45W ഫാസ്റ്റ് ചാര്‍ജിംഗ് സപ്പോര്‍ട്ട്, 5ജി സപ്പോര്‍ട്ട് ഈ ഫോണിനുണ്ട്. 108 എംപിയാണ് പ്രധാന ക്യാമറ സെന്‍സര്‍. എന്നാല്‍ എസ് 22 അള്‍ട്ര ബോക്സില്‍ ചാര്‍ജിംഗ് അഡാപ്റ്റര്‍ ലഭിക്കില്ല.

എസ്22 അള്‍ട്രയുടെ സ്ക്രീന്‍ വലിപ്പം 6.8 ഇഞ്ച് എഎംഒഎല്‍ഇ‍ഡി 2X ക്യൂ എച് ഡി ഡിസ്പ്ലേയാണ്. റീഫ്രഷ് റൈറ്റ് 120 Hz ആണ്. വിഷന്‍ ബൂസ്റ്റര്‍, ഐ കംഫേര്‍ട് സ്ലെഡ്, എഐ അടിസ്ഥാനമാക്കിയുള്ള ബ്ലൂലൈറ്റ് കണ്‍ട്രോള്‍ എന്നിവയും സ്ക്രീന്‍ പ്രത്യേകതകളാണ്. സ്നാപ്ഡ്രാഗണ്‍ 8 ജെന്‍ 1 ചിപാണ് ഈ ഫോണിന്‍റെ കരുത്ത്. 108 എംപി വൈഡ് ക്യാമറ ലെന്‍സ്, 12 എംപി അള്‍ട്ര വൈഡ് ക്യാമറ, 10 എംപി ടെലിഫോടോ ലെന്‍സ് എന്നിവയാണ് ക്യാമറ സംവിധാനം.

Keywords:  Samsung Galaxy S22 Series pre-booking begins in India, National, News, Top-Headlines, New Delhi, Mobile Phone, India, Company, Camera, Lens.


< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia