ചെന്നൈ: (www.kvartha.com 21.02.2022) ശകുന്തളയായി കിടിലന്‍ മേകോവറില്‍ സാമന്ത. സാമന്ത നായികയായി എത്തുന്ന 'ശാകുന്തള'ത്തിന്റെ ഫസ്റ്റ് ലുക് പോസ്റ്റര്‍ പുറത്തുവിട്ടു. സൂഫിയും സുജാതയും എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ദേവ് മോഹനാണ് ചിത്രത്തില്‍ ദുഷ്യന്തനായി എത്തുക.
സിനിമയില്‍ സാമന്തയെ ഒരുക്കുന്നത് നീത ലുല്ലയാണ് എന്നതാണ് പുതിയ വാര്‍ത്ത. സിനിമയുടെ പ്രവര്‍ത്തകര്‍ തന്നെ സാമന്തയുടെ ഫോടോ ഷെയര്‍ ചെയ്തത്. മികച്ച കോസ്റ്റ്യൂം ഡിസൈനര്‍ക്കുള്ള ദേശീയ പുരസ്‌കാരം രണ്ടു തവണ നേടിയ ആളാണ് നീതു ലുല്ല.
കാളിദാസന്റെ രചനയിലെ ഇതിഹാസ പ്രണയ കഥയെ ആസ്പദമാക്കി അണിയിച്ചൊരുക്കുന്ന ബിഗ് ബജറ്റ് ചിത്രത്തില്‍ വമ്പന്‍ താരനിരയാണ് അണിനിരക്കുന്നത്. മോഹന്‍ ബാബു, പ്രകാശ് രാജ്, ഗൗതമി, അഥിതി ബാലന്‍, അനന്യ നാഗെല്ല, മധുബാല, കബീര്‍ ബേഡി, അല്ലു അര്‍ജുന്റെ മകള്‍ അല്ലു അര്‍ഹ എന്നിവരാണ് മറ്റ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍. അര്‍ഹയുടെ ആദ്യ ചിത്രം കൂടിയാണിത്.
ഗുണശേഖര സംവിധാനം ചെയ്യുന്ന ചിത്രം നീലിമ ഗുണയും ദില്‍ രാജുവും ചേര്‍ന്നാണ് നിര്‍മിക്കുന്നത്. ശാകുന്തളം, കാവ്യനായകി എന്നാണ് ചിത്രത്തെ കുറിച്ച് ഗുണശേഖര്‍ പറയുന്നത്. രുദ്രമാദേവിക്ക് ശേഷം ഗുണശേഖര സംവിധാനം ചെയ്യുന്ന ചിത്രമാണിത്. മലയാളം, കന്നഡ, ഹിന്ദി, തമിഴ്, തെലുങ്ക് ഉള്‍പ്പടെ അഞ്ച് ഭാഷകളിലാണ് ചിത്രം റിലീസിനെത്തുന്നത്.
അതേസമയം, വിജയ് സേതുപതിയുടെ കാതുവാക്കിലെ രണ്ടു കാതല്‍ എന്ന ചിത്രമാണ് സാമന്തയുടേതായി പുറത്തു വരാനിരിക്കുന്നത്. നയന്‍താരയും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ത്രികോണ പ്രണയകഥ പറയുന്ന ചിത്രത്തിലെ കമിതാക്കളാണ് മൂവരുടെയും കഥാപാത്രങ്ങള്‍. റൊമാന്റിക് കോമഡി വിഭാഗത്തില്‍ പെടുന്ന ചിത്രത്തിന്റെ പുറത്തെത്തിയ ഒന്നേമുക്കാല്‍ മിനിറ്റ് ദൈര്‍ഘ്യമുള്ള ടീസര്‍ ഏറെ രസകരമാണ്.
Keywords: News, National, India, Chennai, Actress, Entertainment, Cinema, Business, Finance, Samantha Ruth Prabhu’s first look from Shaakuntalam unveiled