ന്യൂഡെല്‍ഹി: (www.kvartha.com 26.02.2022) യുക്രൈനെതിരെ സൈനിക നടപടി ആരംഭിച്ച്, റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. ലോകത്തിന്റെ പലകോണുകളില്‍ നിന്ന് വിമര്‍ശനങ്ങള്‍ ഉയരുമ്പോള്‍, ബുദ്ധിജീവികള്‍ പല സിദ്ധാന്തങ്ങളും പടച്ചുവിടുകയാണ്. റഷ്യയുടെ യുക്രൈന്‍ അധിനിവേശവുമായി ബന്ധപ്പെട്ട ഒരു സിദ്ധാന്തം, മഹത്തായ റഷ്യന്‍ സാമ്രാജ്യത്തിന്റെയോ സോവിയറ്റ് യൂനിയന്റെയോ മഹത്വം പുനരുജ്ജീവിപ്പിക്കാന്‍ പുടിന്‍ ആഗ്രഹിക്കുന്നു എന്നതാണ്. റഷ്യന്‍ ഓര്‍തഡോക്‌സ് സഭ പുനഃസ്ഥാപിക്കാനുള്ള പുടിന്റെ അന്വേഷണമാണെന്നാണ് മറ്റൊരു സിദ്ധാന്തം.
4.5 കോടിയോളം ജനങ്ങളുള്ള യുക്രൈന്‍, ടാങ്കുകളുടെയും യുദ്ധവിമാനങ്ങളുടെയും മിസൈലുകളുടെയും ബലത്തില്‍ പിടിച്ചടക്കാനുള്ള പുടിന്റെ ശ്രമത്തിന്റെ 'മൂലകാരണവും', 'യഥാര്‍ഥ' പ്രേരണയും കണ്ടെത്തി കോളങ്ങള്‍ എഴുതുകയാണ് ക്രിസ്ത്യന്‍ പുരോഹിതര്‍ ഉള്‍പെടെയുള്ള വിദഗ്ധര്‍. ഈ വിദഗ്ധര്‍ വ്ളാഡിമിര്‍ പുടിനും അദ്ദേഹത്തിന്റെ പേരായ വ്ളാഡിമിര്‍ ഒന്നാമനും തമ്മിലുള്ള ബന്ധം കണ്ടെത്തുന്നു. ആയിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് ജീവിച്ചിരുന്ന വ്‌ലാഡിമിര്‍ ഒന്നാമന്‍ ആദ്യത്തെ റഷ്യന്‍ സാമ്രാജ്യവും റഷ്യന്‍ ഓര്‍തഡോക്‌സ് സഭയും സ്ഥാപിച്ചു എന്നാണ് പറയുന്നത്.
റഷ്യയും യുക്രൈനും അടങ്ങുന്ന ഭൂപ്രദേശത്തുള്ളവരെ പണ്ട് ക്രിസ്ത്യാനികളാക്കി മാറ്റിയതിനാണ് വ്ളാഡിമിര്‍ ഒന്നാമനെ വിശുദ്ധനായി പ്രഖ്യാപിച്ചത്. യുക്രൈനിന്റെ തലസ്ഥാനമായ കൈവ് (മുമ്പ് കിയെവ് എന്നും ക്യെവ് എന്നും ഉച്ചരിക്കപ്പെട്ടിരുന്നു) ആയിരുന്നു അദ്ദേഹത്തിന്റെ ആസ്ഥാനം. അവിടെയിരുന്നാണ് അദ്ദേഹം ഭരണം നടത്തിത്. വ്‌ലാഡിമിര്‍ ഒന്നാമന്റെ ക്രിസ്തുമതത്തിലേക്കുള്ള കുടിയേറ്റത്തിന് ഒരു ചെറിയ പിന്നാമ്പുറ കഥയുണ്ട്. മുമ്പ് അദ്ദേഹം വിഗ്രഹാരാധന നടത്തിയിരുന്ന ഗോത്രവര്‍ഗകാരനായിരുന്നു. ബൈസന്റൈന്‍ സാമ്രാജ്യത്തിന്റെ കാലമായിരുന്നു അന്ന്. ചക്രവര്‍ത്തി ബേസില്‍ രണ്ടാമന്‍ സൈനിക ജനറലുകളുടെ പ്രക്ഷോഭത്താല്‍ ഭീഷണിയിലായിരുന്നു.
തന്റെ കസേര സംരക്ഷിക്കാന്‍, ബേസില്‍ രണ്ടാമന്‍ ഒരു ഓഫറുമായി അന്യമതസ്ഥനായ ഭരണാധികാരിയായ വ്ളാഡിമിര്‍ ഒന്നാമനെ സമീപിച്ചു. വ്ളാഡിമിര്‍ ഒന്നാമന്‍ ബേസില്‍ രണ്ടാമന്റെ ഭരണം സംരക്ഷിക്കാന്‍ സഹായിച്ചാല്‍, ബൈസന്റൈന്‍ ചക്രവര്‍ത്തി തന്റെ പെണ്‍മക്കളില്‍ ഒരാളെ അദ്ദേഹത്തിന് വിവാഹം ചെയ്തുകൊടുക്കും. ഈ വാഗ്ദാനത്തിന് ഒരു മുന്നറിയിപ്പ് ഉണ്ടായിരുന്നു. വ്ളാഡിമിര്‍ ഒന്നാമന്‍ ക്രിസ്തുമതം സ്വീകരിക്കണം- ലൻഡന്‍ ആസ്ഥാനമായുള്ള ക്രിസ്ത്യന്‍ പുരോഹിതനും കോളമിസ്റ്റുമായ ഗില്ലെസ് ഫ്രേസര്‍ പറയുന്നു.
ബൈസന്റൈന്‍ രാജകുമാരിയെ വിവാഹം കഴിക്കുക എന്നത് അന്യമതസ്ഥനായ വ്‌ളാഡിമിറിന് ഒരിക്കലും ചിന്തിക്കാനാവാത്തതും അപ്രതീക്ഷിതവുമായ കാര്യമായിരുന്നു. അതിനാല്‍ ഈ വാഗ്ദാനം അദ്ദേഹത്തിന് നിരസിക്കായില്ല. ശക്തനായ വ്‌ലാഡിമിര്‍ ഒന്നാമന്‍ ബൈസന്റൈന്‍ സാമ്രാജ്യത്തിനുള്ളിലുണ്ടായിരുന്ന കലാപത്തെ തകര്‍ത്തു. ബൈസന്റൈന്‍ രാജകുമാരിയേയും കൊണ്ട് അദ്ദേഹം തലസ്ഥാനമായ കൈവിലേക്ക് മടങ്ങി. 988-ല്‍, വ്‌ലാഡിമിര്‍ കൂട്ട സ്‌നാനത്തിനായി പൗരന്മാരെ ഡൈനിപര്‍ നദിക്കരയിലേക്ക് വിളിച്ചുവരുത്തി. റഷ്യന്‍ ഓര്‍തഡോക്‌സ് ക്രിസ്ത്യാനിറ്റിയുടെ പിറവിയായിരുന്നു ഇത്, 'വിശുദ്ധ റഷ്യന്‍ മാതൃഭൂമി', 'മൂന്നാം റോമന്‍ സാമ്രാജ്യം' എന്നീ വികാരപരവും മതപരവുമായ രണ്ട് ആശയങ്ങള്‍ക്ക് വഴിമാറി. 15-ആം നൂറ്റാണ്ടിന്റെ മധ്യത്തില്‍ ബൈസന്റൈന്‍ സാമ്രാജ്യം കടപുഴകി.
ലെനിന്‍ എന്നറിയപ്പെടുന്ന മറ്റൊരു വ്ളാഡിമിറിന്റെ നേതൃത്വത്തിലുള്ള കമ്മ്യൂണിസ്റ്റുകള്‍ 1917-ല്‍ റഷ്യയില്‍ ബോള്‍ഷെവിക് വിപ്ലവം നടത്തുന്നതും സര്‍കാര്‍ രൂപീകരിക്കുന്നതും വരെ ഓര്‍തഡോക്‌സ് ക്രിസ്തുമതം റഷ്യന്‍ സാമ്രാജ്യ പ്രധാന ഘടകമായി തുടര്‍ന്നു. മുന്‍ റഷ്യന്‍ ഏകാധിപതി ജോസഫ് സ്റ്റാലിനെ സേവിച്ച കുടുംബത്തിലാണ് പുടിന്‍ ജനിച്ചത്. പുടിന്റെ പിതാവ് നിരീശ്വരവാദിയായിരുന്നു, അമ്മ ഒരു ക്രിസ്ത്യാനിയായിരുന്നെന്നാണ് വിവരം. പുടിന്റെ അമ്മ രഹസ്യമായി അവനെ സ്‌നാനപ്പെടുത്തിയെന്ന് ഫ്രേസര്‍ പറയുന്നു. പുടിന്‍ ഒരു കുരിശ് ധരിക്കുന്നു. ഷര്‍ടില്ലാത്ത അദ്ദേഹത്തിന്റെ ചില ഫോടോകള്‍ അത് വ്യക്തമാക്കിയിരുന്നു. സൈബീരിയയിലേക്കുള്ള മീൻ പിടുത്ത യാത്രയിലെ ചിത്രങ്ങളായിരുന്നു അത്. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഈ ചിത്രങ്ങള്‍ വൈറലായിരുന്നു.
Keywords: Saint Vladimir: Is there a religious angle to the invasion of Ukraine?, National, India, New Delhi, News, Top-Headlines, Russia, International, Ukraine, Religion, Government, Revolution.