റഷ്യൻ ആക്രമണം: യുക്രൈനിലേക്ക് യു എസ് സഹായഹസ്തം നീട്ടുന്നത് ഇങ്ങിനെ; 'മാനുഷിക ആവശ്യങ്ങള്‍ക്കും ഇരയായവര്‍ക്കും ഒപ്പമുണ്ട്'
Feb 28, 2022, 13:39 IST
കൈവ്: (www.kvartha.com 28.02.2022) റഷ്യയും യുക്രൈനും തമ്മിലുള്ള യുദ്ധം അഞ്ചാം ദിവസവും തുടരുന്നതിനിടെ യുക്രൈന്‍ തലസ്ഥാനമായ കൈവില്‍ റഷ്യന്‍ സൈന്യം ആക്രമണം ശക്തമാക്കി, പട്ടാളക്കാര്‍ നഗരത്തിലേക്ക് കടക്കാന്‍ ശ്രമിക്കുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള യുദ്ധം അതിന്റെ പാരമ്യത്തിലെത്തി. അതിനിടെ, യുക്രൈന് സഹായഹസ്തവുമായി അമേരിക എത്തി.
റഷ്യയുടെ ആക്രമണത്തില്‍ ഇതുവരെ യുക്രൈനില്‍ 64 പേര്‍ മരിക്കുകയും 200ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. അത്തരമൊരു സാഹചര്യത്തില്‍, മാനുഷിക ആവശ്യങ്ങള്‍ക്കും ഇരയായവര്‍ക്കുള്ള സഹായത്തിനുമായി 54 മില്യൻ ഡോളര്‍ നല്‍കുമെന്ന് യു എസ് പ്രഖ്യാപിച്ചു. യുക്രൈനിലെ ജനങ്ങള്‍ക്ക് സഹായം അമേരിക നല്‍കുന്നുണ്ടെന്ന് യുഎസ് സ്റ്റേറ്റ് സെക്രടറി വ്യക്തമാക്കി.
ഐക്യരാഷ്ട്രസഭയുടെ റിപോര്‍ട് അനുസരിച്ച്, റഷ്യന്‍ സൈന്യം യുക്രൈനില്‍ പ്രവേശിച്ചതിനുശേഷം കുറഞ്ഞത് 64 പേരെങ്കിലും മരിച്ചു. അതേസമയം 160,000-ത്തിലധികം ആളുകള്‍ ഭീതിജനകമായ അന്തരീക്ഷത്തിലാണ് കഴിയുന്നത്. ഫെബ്രുവരി 26 ന് വൈകുന്നേരം അഞ്ച് മണി വരെ യു എന്‍ ഓഫീസ് ഫോര്‍ ദി കോര്‍ഡിനേഷന്‍ ഓഫ് ഹ്യൂമാനിറ്റേറിയന്‍ അഫയേഴ്‌സ് (OCHA), ഒരു സ്റ്റാറ്റസ് റിപോര്‍ടില്‍ 240 പേര്‍ കൊല്ലപ്പെട്ടതായി പറയുന്നു. യുഎന്‍ മനുഷ്യാവകാശ ഓഫീസ് (OHCHR) ഇത് സ്ഥിരീകരിച്ചു.

Keywords: News, World, Ukraine, War, Russia, Top-Headlines, Attack, USA, America, Cash, President, Russia-Ukraine war, Russia-Ukraine war: US extends helping hand to Ukraine, know how.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.