നിലവിലെ സാഹചര്യം കണക്കിലെടുത്ത് താത്കാലികമായി രാജ്യം വിട്ടുപോകാന്‍ ഉക്രെയ്‌നിലെ ഇന്‍ഡ്യന്‍ എംബസി ഇന്‍ഡ്യന്‍ പൗരന്മാരോട്, പ്രത്യേകിച്ച് വിദ്യാര്‍ഥികളോട് നിര്‍ദേശിച്ചതിന് പിന്നാലെയാണ് പുതിയ സംഭവവികാസം.
ഇന്‍ഡ്യന്‍ പൗരന്മാര്‍ക്ക് താഴെ പറയുന്ന നമ്പറുകളില്‍ വിളിക്കാം:
ടോള്‍ ഫ്രീ നമ്പര്‍
1800118797
ഫോണുകള്‍
+91 11 23012113
+91 11 23014104
+91 11 23017905
ഫാക്‌സ്
+91 11 23088124
ഇമെയില്‍
situationroom@mea.gov.in
കൂടാതെ, ഉക്രെയ്‌നിലെ ഇന്‍ഡ്യന്‍ എംബസി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഒരു ഹെല്‍പ് ലൈന്‍ സജ്ജീകരിച്ചിട്ടുണ്ട്, താഴെ പറയുന്ന നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.
24*7 എമര്‍ജന്‍സി ഹെല്‍പ് ലൈന്‍
+380 997300428
+380 997300483
ഇന്‍ഡ്യന്‍ പൗരന്മാര്‍ക്ക് അവരുടെ സംശയങ്ങള്‍ cons1(dot)kyiv@mea(dot)gov(dot)in എന്ന വിലാസത്തില്‍ അയയ്ക്കാനും കൂടുതല്‍ വിവരങ്ങള്‍ക്ക് www(dot)eoiukraine(dot)gov(dot)in എന്ന വെബ്സൈറ്റ് സന്ദര്‍ശിച്ചാലും മതിയാകും.
കിഴക്കന്‍ യൂറോപ്യന്‍ രാഷ്ട്രത്തില്‍ നിന്നുള്ള ഇന്‍ഡ്യക്കാരുടെ മടങ്ങിവരവ് സുഗമമാക്കുന്നതിന് ഇന്‍ഡ്യയ്ക്കും ഉക്രെയ്നിനും ഇടയിലുള്ള വിമാനങ്ങളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിനുള്ള സാധ്യതയും ഇന്‍ഡ്യന്‍ സര്‍കാര്‍ ആരായുന്നു. ഔദ്യോഗിക സ്രോതസ്സുകള്‍ പ്രകാരം, സിവില്‍ ഏവിയേഷന്‍ അധികാരികളുമായും വിവിധ എയര്‍ലൈനുകളുമായും കൂടുതല്‍ യാത്രാ സൗകര്യങ്ങള്‍ ഏര്‍പെടുത്തുന്നതിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ തുടരുകയാണ്.
എംഇഎയുടെ കണക്കനുസരിച്ച്, ഉക്രെയ്നില്‍ ഏകദേശം 18,000 ഇന്‍ഡ്യന്‍ വിദ്യാര്‍ഥികള്‍ പഠിക്കുന്നു, പ്രധാനമായും മെഡിസിന്‍ മേഖലയില്‍.
ഉക്രെയ്ന്‍ ആക്രമിക്കാന്‍ പദ്ധതിയിടുന്നുവെന്ന റിപോര്‍ടുകള്‍ റഷ്യ തള്ളിക്കളഞ്ഞപ്പോള്‍, മോസ്‌കോ കൂടുതല്‍ സേനയെ പിന്‍വലിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. എങ്കിലും ഉക്രെയ്നിന് ചുറ്റും സൈനിക ശേഖരണം ഇപ്പോഴും തുടരുന്നതായി സംശയിക്കുന്നുവെന്ന് നാറ്റോ മേധാവി ജെന്‍സ് സ്റ്റോള്‍ടന്‍ ബെര്‍ഗ് പറഞ്ഞു.
സഖ്യകക്ഷിയെ പിന്തുണയ്ക്കാന്‍ അമേരിക ഇതിനകം തന്നെ കൂടുതല്‍ സൈനികരെ യൂറോപിലേക്ക് അയച്ചിട്ടുണ്ട്.
നാവിക അഭ്യാസങ്ങള്‍ക്കായി കരിങ്കടലിലേക്ക് യുദ്ധക്കപ്പലുകള്‍ അയയ്ക്കുന്നതിനൊപ്പം ഉക്രെയ്നുമായുള്ള അതിര്‍ത്തിക്കടുത്ത് 100,000 സൈനികരെ ക്രെംലിന്‍ നിലയുറപ്പിച്ചിട്ടുണ്ട്. ഇത് കിഴക്കന്‍ യൂറോപ്യന്‍ രാഷ്ട്രത്തിന്റെ ആക്രമണ സാധ്യതയെക്കുറിച്ച് നാറ്റോ രാജ്യങ്ങളില്‍ ആശങ്കയുണ്ടാക്കുന്നു.
Keywords: Russia-Ukraine crisis: Control Room established in MEA, helpline number issued – Check details, New Delhi, News, Russia, Trending, Phone call, Students, National.