യുക്രൈനിൽ, ത്രിവർണ പതാക ഇൻഡ്യക്കാരുടെ സംരക്ഷണ കവചമായി തുടരുന്നു. ഇതര രാജ്യങ്ങളുടെ അതിർത്തിയിൽ എത്തുന്ന വിദ്യാർഥികളുടെ ബസുകളിലും മറ്റു വാഹനങ്ങളിലും ത്രിവർണ പതാക സ്ഥാപിച്ചിട്ടുണ്ട്. ഇതോടൊപ്പം വാഹനങ്ങളിൽ കേന്ദ്രസർകാരിന്റെ ഉത്തരവിന്റെ പകർപ്പും ഒട്ടിച്ചിട്ടുണ്ട്. ത്രിവർണ പതാക കണ്ട് റഷ്യൻ സൈനികർ ബഹുമാനം പ്രകടിപ്പിക്കുകയും വിദ്യാർത്ഥികളെ സുരക്ഷിതമായി ലക്ഷ്യസ്ഥാനത്തേക്ക് അയയ്ക്കുകയും ചെയ്യുന്നു. ഇൻഡ്യൻ പതാക വഹിച്ച വാഹനങ്ങൾ ഒഴിപ്പിക്കാൻ റഷ്യൻ സൈന്യം തന്നെ സഹായിക്കുന്നുണ്ട്. ഇൻഡ്യൻ പതാക കണ്ടതിന് ശേഷമാണ് ബസുകൾക്ക് തടസമില്ലാതെ പോകാൻ അനുവദിക്കുന്നതെന്ന് ഇൻഡ്യയിൽ തിരിച്ചെത്തിയ ഒരു വിദ്യാർത്ഥി പറഞ്ഞു.
യുക്രൈൻ യുദ്ധത്തിനിടയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനുമായി സംസാരിക്കുകയും യുക്രൈനിൽ കുടുങ്ങിക്കിടക്കുന്ന ഇൻഡ്യക്കാരുടെ സുരക്ഷയെക്കുറിച്ച് ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തു. സുരക്ഷയ്ക്കായി ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് റഷ്യൻ പ്രസിഡന്റ് ഉറപ്പ് നൽകിയിരുന്നു. യുക്രൈൻ വിടുന്ന ഇൻഡ്യക്കാരുടെ ബസിൽ ത്രിവർണ പതാക വെച്ചിരിക്കുന്നത് അവരുടെ സുരക്ഷയുടെ ഏറ്റവും വലിയ ഉറപ്പാണെന്ന് പുടിൻ പറഞ്ഞിരുന്നു. ത്രിവർണ പതാക വഹിച്ചുകൊണ്ടുള്ള വാഹനങ്ങളും ബസുകളും റഷ്യൻ സൈന്യം സുരക്ഷിതമായി അതിർത്തിയിൽ എത്തിക്കുമെന്നും ആരെയും തടയില്ലെന്നും പുടിൻ കൂട്ടിച്ചേർത്തിരുന്നു.
പുടിന്റെ നിർദേശപ്രകാരം മാത്രമാണ് ഇൻഡ്യക്കാർക്ക് സുരക്ഷിത അതിർത്തിയിലേക്ക് വരാൻ അനുമതിയുള്ളത്. ഇൻഡ്യക്കാരെ നാട്ടിലെത്തിക്കുന്നതിനുള്ള നയതന്ത്രപരവും പ്രായോഗികവുമായ ശ്രമങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ബിഹാർ മുൻ ഉപമുഖ്യമന്ത്രിയും ബിജെപിയുടെ രാജ്യസഭാംഗവുമായ സുശീൽ കുമാർ മോദി നന്ദി പറഞ്ഞു.
Keywords: Ukraine, Russia, News, Top-Headlines, War, Indian, Students, Indians, Flag, National, National Flag, Vehicles, Russia Ukraine conflict: The tricolor became the 'shield' of Indian students in Ukraine.
< !- START disable copy paste -->