ഹരിയാന: (www.kvartha.com 21.02.2022) പഴയ വാഹനങ്ങള്‍ നിരോധിക്കുന്ന നിയമം ഏപ്രില്‍ 1 മുതല്‍ നടപ്പാക്കുമെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖടര്‍. ദേശീയ ഹരിത ട്രൈബ്യൂനലിന്റെ തീരുമാനമനുസരിച്ച് 10 വര്‍ഷത്തിലധികം പഴക്കമുള്ള ഡീസല്‍ വാഹനങ്ങളും 15 വര്‍ഷത്തിലധികം പഴക്കമുള്ള പെട്രോള്‍ വാഹനങ്ങളും 2022 ഏപ്രില്‍ ഒന്നു മുതല്‍ കര്‍ശനമായി നടപ്പാക്കുമെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖടര്‍ പറഞ്ഞു.
ആദ്യഘട്ടത്തില്‍ 10 വര്‍ഷത്തിലധികം പഴക്കമുള്ള ഡീസല്‍ വാഹനങ്ങളും 15 വര്‍ഷത്തിലധികം പഴക്കമുള്ള പെട്രോള്‍ വാഹനങ്ങളും ഗുഡ്ഗാവിലെ നിരത്തുകളില്‍ നിന്ന് നീക്കം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ഈ വിഭാഗത്തില്‍പ്പെടുന്ന ഓടോ ഡ്രൈവര്‍മാര്‍ക്ക് അവരുടെ ഓടോകള്‍ മാറാന്‍ മതിയായ സമയം നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഗുഡ്ഗാവില്‍ ഓടോ ഡ്രൈവേഴ്സ് അസോസിയേഷന്‍ പ്രതിനിധികളുമായും അദ്ദേഹം ആശയവിനിമയം നടത്തി. ഓടോഡ്രൈവര്‍മാര്‍ക്ക് പഴയ ഓടോകള്‍ നല്‍കി പുതിയ ഇ-ഓടോകള്‍ക്ക് അപേക്ഷിക്കാവുന്ന ക്യാംപ് മാര്‍ച്ച് 10ന് സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Keywords: Rule banning old vehicles to be enforced from April 1: Haryana CM Khattar, News,Chief Minister, Auto & Vehicles, Meeting, Trending, National.