പെനാല്‍റ്റി പാഴാക്കി മെസി; ഗോളടിച്ച് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ; സാമൂഹ്യ മാധ്യമങ്ങളിൽ ആരാധകരുടെ വാക്‌പോര്; സംഭവം ഇങ്ങനെ
Feb 16, 2022, 13:32 IST
ന്യൂഡെല്‍ഹി: (www.kvartha.com 16.02.2022) മെസി പെനാല്‍റ്റി പാഴാക്കിയതിന് പിന്നാലെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഗോളടിച്ചത് സാമൂഹ്യ മാധ്യമങ്ങളിൽ വലിയ തരംഗമായി. ചൊവ്വാഴ്ച റയല്‍ മാഡ്രിഡിനെതിരായ പ്രീമിയര്‍ ലീഗ് മത്സരത്തില്‍ കൈലിയന്‍ എംബാപെയുടെ അവസാന മിനിറ്റിലെ ഗോളില്‍ പാരിസ് സെന്റ് ജെര്‍മെയ്ന്‍ റയല്‍ മാഡ്രിഡിനെതിരെ 1-0 ന് വിജയിച്ചു. 90 മിനിറ്റിന് ശേഷം ഇരുടീമുകളും ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞതിന് ശേഷം, സ്റ്റോപേജ് ടൈമില്‍ റയല്‍ പ്രതിരോധം മറികടന്ന് എംബാപെ ഗോള്‍വല ചലിപ്പിക്കുകയായിരുന്നു.
കളിയുടെ 61-ാം മിനിറ്റില്‍ ലീഡ് നേടാന്‍ ഫ്രഞ്ച് ടീമിന് മറ്റൊരു അവസരം ലഭിച്ചിരുന്നു, ബോക്‌സിനുള്ളില്‍ ഡാനി കാര്‍വാജലി ഫൗള്‍ ചെയ്തതോടെ എംബാപെ പെനാല്‍റ്റി നേടിയിരുന്നു. പക്ഷെ, ലയണല്‍ മെസി പെനാല്‍റ്റി പാഴാക്കി. ഗോള്‍കീപര്‍ തിബോട് കോര്‍ടോയിസ് ഇടതുവശത്തേക്ക് താഴ്ന്ന് ഷോട് കൈകൊണ്ട് തടഞ്ഞു.
അതേ സമയം, മെസിയുടെ 'ദീര്‍ഘകാല എതിരാളി' ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പ്രീമിയര്‍ ലീഗില്‍ ബ്രൈറ്റണെതിരെ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനായി കളിച്ച്, അര്‍ജന്റീനിയന്‍ താരത്തിന്റെ പെനാല്‍റ്റി മിസ് കഴിഞ്ഞ് ഒരു മിനിറ്റിനുള്ളില്‍ ഒരു മിന്നുന്ന സോളോ ഗോള്‍ നേടി. യുനൈറ്റഡ് 1-0ന് കളിയില്‍ ലീഡ് നേടി. രണ്ട് സംഭവങ്ങളും ഒരേസമയത്ത് നടന്നതിനാല്‍ ആരാധകര്‍ ട്വീറ്റ് ചെയ്ത് മത്സരിച്ചു. മെസിയുടെ പെനാല്‍റ്റികള്‍ താന്‍ പഠിച്ചിരുന്നതായി കോര്‍ടോ യിസ് പിന്നീട് വെളിപ്പെടുത്തി. മെസി ബാഴ്സലോനയില്‍ കളിച്ചപ്പോള്‍ നിരവധി തവണ ബെല്‍ജിയന്‍ കീപര്‍ മെസിയുടെ പെനാല്‍റ്റികള്‍ നേരിട്ടിട്ടുണ്ട്.
അതേസമയം, മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ബ്രൈറ്റനെതിരെ 2-0 ന് വിജയം നേടി. ജനുവരി 22 ന് ശേഷമുള്ള അവരുടെ ആദ്യത്തെ വിജയമാണിത്. എക്ട്രാടൈമില്‍ ബ്രൂണോ ഫെര്‍ണാൻഡസ് രണ്ടാം ഗോള്‍ നേടി യുനൈറ്റഡിനായി മൂന്ന് പോയിന്റുകള്‍ ഉറപ്പിച്ചു. ഈ വിജയത്തോടെ, യുനൈറ്റഡ്, പ്രീമിയര്‍ ലീഗ് പട്ടികയില്‍ നാലാമതായി തുടരുന്നു (43 പോയിന്റ്), എന്നാല്‍ ആറാം സ്ഥാനത്തുള്ള ആഴ്സണലിനേക്കാള്‍ മൂന്ന് മത്സരങ്ങള്‍ കൂടുതല്‍ കളിച്ചിട്ടുണ്ട്. 63 പോയിന്റുമായി മാഞ്ചസ്റ്റര്‍ സിറ്റി ടേബിളില്‍ ഒന്നാം സ്ഥാനത്താണ്.
Keywords: Newdelhi, National, News, Top-Headlines, Sports, Football, Football Player, Leonal Messi, Cristiano Ronaldo, Ronaldo scores screamer for United merely a minute after Messi's penalty miss against Real Madrid; Twitter erupts. < !- START disable copy paste -->

Messi misses his penalty, one minute later, Ronaldo scores a goal. #PSGRMA #ManUtd #Messi #Ronaldo pic.twitter.com/3ccpAGu4An
— Amir Mero (@AmirMadridista0) February 15, 2022
Keywords: Newdelhi, National, News, Top-Headlines, Sports, Football, Football Player, Leonal Messi, Cristiano Ronaldo, Ronaldo scores screamer for United merely a minute after Messi's penalty miss against Real Madrid; Twitter erupts. < !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.