Follow KVARTHA on Google news Follow Us!
ad

കേന്ദ്ര ബജെറ്റ് 2022; രാജ്യത്ത് ഡിജിറ്റല്‍ കറൻസി നടപ്പാക്കുമെന്ന് പ്രഖ്യാപനം

RBI to issue Central Bank Digital Currency in FY23: FM Sitharaman in Budget#ദേശീയവാര്‍ത്തകള്‍ #ന്യൂ സ്റൂം #ഇന്നത്തെവാർത്തകൾ

ന്യൂഡെല്‍ഹി: (www.kvartha.com 01.02.2022) രാജ്യത്ത് ഡിജിറ്റല്‍ കറൻസി നടപ്പാക്കുമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ചു. കേന്ദ്ര ബജറ്റിലെ വലിയ പ്രഖ്യാപനങ്ങളിലൊന്നാണിത്. ഡിജിറ്റല്‍ രൂപ ആര്‍ ബി ഐ പുറത്തിറക്കും. ഇത് സാമ്പത്തിക മേഖലയെ ത്വരിതപ്പെടുത്തുമെന്നും ധനമന്ത്രി പറഞ്ഞു. 

പ്രതിരോധ മേഖലകളില്‍ സ്വയം പര്യാപ്തത കൈവരിക്കും. പ്രതിരോധ മേഖലയിലെ 68 ശതമാനം ഉപകരണങ്ങളും ആഭ്യന്തര മേഖലയില്‍ നിന്ന് സംഭരിക്കും. പ്രതിരോധ ഗവേഷണ - വികസനത്തില്‍ സ്വകാര്യ മേഖലയെ അനുവദിക്കും. ആയുധങ്ങള്‍ക്ക് അനുമതി നല്‍കാനും നിലവാരം പരിശോധിക്കാനും പ്രത്യേക സമിതി രൂപീകരിക്കും. ആയുധങ്ങള്‍ സ്വന്തമായി നിര്‍മിക്കുമെന്നും ധനമന്ത്രി പറഞ്ഞു.

News, National, India, New Delhi, Budget, Union minister, Nirmala Seetharaman, Business, Finance, Technology, RBI, RBI to issue Central Bank Digital Currency in FY23: FM Sitharaman in Budget




ബ്ലോക് ചെയിന്‍ അടക്കമുള്ള സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചാണ് 2022- 23 സാമ്പത്തിക വര്‍ഷം റിസെര്‍വ് ബാങ്ക് പദ്ധതി നടപ്പാക്കുക. ചിലവ് കുറഞ്ഞതും അതേസമയം കൂടുതല്‍ കാര്യക്ഷമവുമായ സംവിധാനമായിരിക്കും ഇതെന്നും മന്ത്രി പറഞ്ഞു.

Keywords: News, National, India, New Delhi, Budget, Union minister, Nirmala Seetharaman, Business, Finance, Technology, RBI, RBI to issue Central Bank Digital Currency in FY23: FM Sitharaman in Budget

Post a Comment