തൃശൂര്‍: (www.kvartha.com 12.02.2022) ചരക്ക് ട്രെയിന്‍ പാളം തെറ്റിയതിനെ തുടര്‍ന്ന് താറുമാറായ തൃശൂര്‍-പുതുക്കാട് ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു. പാളം തെറ്റിയ ചരക്ക് ട്രെയിനിന്റെ എന്‍ജിനും ബോഗികളും മാറ്റിയതിന് ശേഷം പുതിയ പാളം ഘടിപ്പിച്ചു. പുതിയ പാളത്തിന്റെ ബല പരിശോധന പൂര്‍ത്തിയാക്കിയ ശേഷമാണ് ട്രെയിന്‍ കടത്തിവിട്ടത്.
ട്രയല്‍ റണ്‍ നടത്തിയ ശേഷമാണ് ഇരുവരി ഗതാഗതം ആരംഭിച്ചത്. മലബാര്‍ എക്‌സ്പ്രാണ് ആദ്യം കടത്തിവിട്ടത്. ആദ്യത്തെ കുറച്ചു ട്രയിനുകള്‍ക്കും വേഗ നിയന്ത്രണമുണ്ടാകുമെന്ന് റെയില്‍വേ ഉദ്യോഗസ്ഥര്‍ അറിയിച്ചു.
വെള്ളിയാഴ്ച ഉച്ചയോടെയാണ് തൃശ്ശൂര്‍ പുതുക്കാട് വച്ച് ഗുഡ്‌സ് ട്രെയിന്‍ പാളം തെറ്റിയത്. പുതുക്കാട് റെയില്‍വെ സ്റ്റേഷന് സമീപം തെക്കേ തുറവ് ഗേറ്റിന് അടുത്താണ് അപകടം ഉണ്ടായത്. ഇരുമ്പനത്തേക്ക് പോകുന്ന ചരക്ക് തീവണ്ടിയാണ് അപകടത്തില്‍പ്പെട്ടത്.
അറ്റകുറ്റ പണി നടക്കുന്ന സ്ഥലമായതിനാല്‍ വേഗത കുറച്ച് പോയതിനാലും ബോഗികളില്‍ ചരക്ക് ഇല്ലാത്തതിനാലും അപകടത്തിന്റെ വ്യാപ്തി കുറഞ്ഞു. എന്നാല്‍ ട്രെയിന്‍ പാളം തെറ്റിയതോടെ ഈ റൂടില്‍ ഗതാഗത നിയന്ത്രണമേര്‍പെടുത്തിയിരുന്നു. ഒമ്പത് ട്രെയിനുകള്‍ റദ്ദാക്കേണ്ടിവന്നു. ആറെണ്ണം ഭാഗികമായും റദ്ദാക്കി.
ട്രെയിന്‍ സമയത്തില്‍ മാറ്റം
16307 - ആലപ്പുഴ - കണ്ണൂര്‍ എക്സിക്യൂടീവ് ഷൊര്‍ണൂര്‍ മുതല്‍ മാത്രം സര്‍വീസ്
06798 - എറണാകുളം - പാലക്കാട് മെമു ആലുവ മുതല്‍ മാത്രം സര്‍വീസ്
12678 - എറണാകുളം - ബെംഗ്‌ളൂറു ഇന്റര്‍സിറ്റി ഒരു മണിക്കൂര്‍ വൈകി പുറപ്പെടും.