Follow KVARTHA on Google news Follow Us!
ad

'നിങ്ങള്‍ പാകിസ്താനെയും ചൈനയെയും ഒരുമിപ്പിച്ചു'; കേന്ദ്രത്തിനെതിരെ രൂക്ഷ വിമർശനവുമായി രാഹുല്‍ ഗാന്ധി; മറുപടിയുമായി സർകാർ

Rahul Gandhi Says 'You Brought Pak, China Together'; Government's Counter #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ന്യൂഡെല്‍ഹി: (www.kvartha.com 03.02.2022) വിദേശനയത്തില്‍ പ്രധാനമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവും എം പിയുമായ രാഹുല്‍ ഗാന്ധി. രാജ്യം ശത്രുക്കളാല്‍ ചുറ്റപ്പെട്ടിരിക്കുകയാണെന്നും ഒറ്റപ്പെട്ടിരിക്കുകയാണെന്നും രാഹുല്‍ ആരോപിച്ചു. ബിജെപി സര്‍കാരിനെതിരെ ആഞ്ഞടിച്ച് ലോക്‌സഭയില്‍ നടത്തിയ പ്രസംഗത്തിലാണ് ഇക്കാര്യങ്ങള്‍ പറഞ്ഞത്. പുറത്തുനിന്നും അകത്തുനിന്നും രാഷ്ട്രം ഭീഷണിയിലാണ്. ഇത് എന്നെ ആശങ്കപ്പെടുത്തുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

National, Newdelhi, News, Top-Headlines, Rahul Gandhi, Government, China, Pakistan, Congress, BJP, Taliban, Rahul Gandhi Says 'You Brought Pak, China Together'; Government's Counter.

ബിജെപി അധികാരത്തില്‍ ഇല്ലാതിരുന്ന കാലത്ത് ചൈനയും പാകിസ്താനും ഒരുമിച്ച് പ്രവര്‍ത്തിച്ചതിന്റെ നാല് സംഭവങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കര്‍ രാഹുലിനെതിരെ ട്വിറ്റെറില്‍ പ്രതികരിച്ചത്. ചൈനയെയും പാകിസ്താനെയും വേറിട്ട് നിര്‍ത്തുക എന്നതായിരിക്കണം ഇന്‍ഡ്യയുടെ തന്ത്രപരമായ ലക്ഷ്യമെന്നും രാഹുല്‍ ചൂണ്ടിക്കാണിച്ചു. എന്നാല്‍ നിങ്ങള്‍ ചെയ്തത് അവരെ ഒരുമിച്ച് കൊണ്ടുവരികയാണ്. ജനങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങളെ വിലകുറച്ചുകാണരുത്. ഇത് രാജ്യത്തിന് വലിയ ഭീഷണിയാണ്- അദ്ദേഹം ചൂണ്ടിക്കാണിച്ചു.

2015-ല്‍ ചൈന-പാകിസ്താന്‍ സാമ്പത്തിക ഇടനാഴി ആരംഭിച്ചതിന് ശേഷം പാകിസ്താനും ചൈനയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെട്ടു. ഈ ബന്ധം സാമ്പത്തിക പങ്കാളിത്തത്തിനപ്പുറം ആയുധ ഇടപാടുകള്‍, സംയുക്ത അഭ്യാസങ്ങള്‍, പ്രതിരോധ കരാറുകള്‍ എന്നിവ ഉള്‍പെടെയുള്ള കാര്യങ്ങളില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള സൈനിക സഹകരണം വര്‍ധിപ്പിച്ചു. കഴിഞ്ഞ വര്‍ഷം ഉദ്ഘാടനം ചെയ്ത പാക്കിസ്താനിലെ ഏറ്റവും വലിയ ആണവനിലയം ചൈനയുടെ സഹായത്തോടെ കറാചിയില്‍ നിര്‍മിച്ചതാണ്. ഇരു രാജ്യങ്ങളും തമ്മില്‍ സ്വതന്ത്ര വ്യാപാര ഉടമ്പടിയുണ്ട്- രാഹുല്‍ ചൂണ്ടിക്കാട്ടി.
താലിബാന്‍ രാജ്യത്തിന്റെ നിയന്ത്രണം പിടിച്ചെടുത്തതിന് പിന്നാലെ അഫ്ഗാനിസ്താനുമായി സൗഹൃദപരവും സഹകരണപരവുമായ ബന്ധം ശക്തമാക്കാന്‍ തയ്യാറാണെന്ന് ചൈനയും വ്യക്തമാക്കിയിരുന്നു. അഫ്ഗാനിസ്താന്‍ പിടിച്ചടക്കാനുള്ള പരിശീലനത്തില്‍ താലിബാന് പാകിസ്താന്‍ സുരക്ഷാ സ്ഥാപനത്തില്‍ നിന്ന് സഹായം ലഭിച്ചിട്ടുണ്ടെന്ന് പല വിദഗ്ധരും വിശ്വസിക്കുന്നെന്നും രാഹുല്‍ പറഞ്ഞു.

ആരോപണത്തിന് മറുപടിയായി ഡോ. ജയശങ്കര്‍, 1963ല്‍ പാകിസ്താന്‍ ഷാക്സ്ഗാം താഴ്വര അനധികൃതമായി ചൈനയ്ക്ക് കൈമാറി, 1970-കളില്‍ പിഒകെ വഴി ചൈന കാരക്കോറം ഹൈവേ നിര്‍മിച്ചു, 1970 മുതല്‍ ഇരു രാജ്യങ്ങളും തമ്മില്‍ അടുത്ത ആണവ സഹകരണം ഉണ്ടായിരുന്നു, 2013-ല്‍ ചൈന-പാകിസ്താന്‍ സാമ്പത്തിക ഇടനാഴി ആരംഭിച്ചു എന്നിങ്ങനെ കേന്ദ്രത്തില്‍ കോണ്‍ഗ്രസ് അധികാരത്തിലിരുന്നപ്പോള്‍ ചൈനയും പാകിസ്താനും ഒരുമിച്ച് പ്രവര്‍ത്തിച്ചതിന്റെ ഉദാഹരണങ്ങള്‍ നിരത്തി.


Keywords: National, Newdelhi, News, Top-Headlines, Rahul Gandhi, Government, China, Pakistan, Congress, BJP, Taliban, Rahul Gandhi Says 'You Brought Pak, China Together'; Government's Counter.


< !- START disable copy paste -->

Post a Comment