Follow KVARTHA on Google news Follow Us!
ad

പഞ്ചാബ് തെരഞ്ഞെടുപ്പ്: മോഗ പോളിംഗ് ബൂതില്‍ നിന്ന് നടന്‍ സോനു സൂദിന്റെ വാഹനം പൊലീസ് പിടിച്ചെടുത്തു

#ഇന്നത്തെ വാര്‍ത്തകള്‍, #ദേശീയ വാര്‍ത്തകള്‍, Panjab,News,Assembly Election,Cine Actor,Car,Police,Social Media,National,
ചണ്ഡിഗഡ്: (www.kvartha.com 20.02.2022) പഞ്ചാബില്‍ നിയമസഭാ വോടെടുപ്പ് പുരോഗമിക്കുന്നതിനിടെ മോഗ ജില്ലയിലെ ലന്ദേകെ ഗ്രാമത്തില്‍ സംശയാസ്പദമായി കണ്ടെന്ന റിപോര്‍ടിനെ തുടര്‍ന്ന് ബോളിവുഡ് നടനും സാമൂഹിക പ്രവര്‍ത്തകനുമായ സോനു സൂദിന്റെ സ്‌പോര്‍ട്‌സ് യൂടിലിറ്റി വാഹനം (എസ് യു വി) പൊലീസ് പിടിച്ചെടുത്തു. സോനു സൂദിന്റെ സഹോദരി മാളവിക സൂദ് സചാറാണ് മോഗ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി.

Punjab elections: Police impound actor Sonu Sood's SUV at Moga polling booth, Panjab, News, Assembly Election, Cine Actor, Car, Police, Social Media, National

തെരഞ്ഞെടുപ്പ് നിരീക്ഷകന്റെ നിര്‍ദേശപ്രകാരമാണ് വാഹനം കസ്റ്റഡിയിലെടുത്തതെന്ന് പൊലീസ് പറഞ്ഞു. കൂടാതെ, എസ് ഡി എം-കം-റിടേണിംഗ് ഓഫിസര്‍ സത്വന്ത് സിംഗ് സോനു സൂദിന്റെ വീട്ടില്‍ വീഡിയോ നിരീക്ഷണം നടത്താന്‍ നിര്‍ദേശവും നല്‍കി.

'ലന്ധേകെ ഗ്രാമത്തിലെ പോളിംഗ് ബൂതിന് സമീപം എസ് യു വി കറങ്ങുന്നതായി ഞങ്ങള്‍ക്ക് പരാതി ലഭിച്ചു. ഞങ്ങളത് പിടിച്ചെടുത്തു. തുടര്‍ നടപടികള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ' സിറ്റി പൊലീസ് സ്റ്റേഷനിലെ സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ (എസ്എച്ഒ) ദേവീന്ദര്‍ സിംഗ് പറഞ്ഞു.

വാഹനം സോനു സൂദിന്റെ പരിചയക്കാരന്റേതാണെന്നും അദ്ദേഹം മോഗയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഇത് ഉപയോഗിച്ചിരുന്നതായും വൃത്തങ്ങള്‍ അറിയിച്ചു. മണ്ഡലത്തില്‍ വോടില്ലാത്തതിനാല്‍ സോനു സൂദിനോട് വീട്ടില്‍ കഴിയാന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നും സത്വന്ത് സിംഗ് പറഞ്ഞു. പക്ഷെ, അദ്ദേഹം നിര്‍ദേശം ലംഘിച്ചു. അതിനാല്‍, വീട് വീഡിയോ നിരീക്ഷണത്തിലാക്കാന്‍ നിര്‍ദേശം നല്‍കി.

അതേസമയം എതിരാളികള്‍ വോട് വാങ്ങുന്നുവെന്ന് സോനു സൂദ് ആരോപിച്ചു. ശിരോമണി അകാലിദള്‍ സ്ഥാനാര്‍ഥിയായ മഖന്‍ ബ്രാര്‍ എന്ന ബര്‍ജീന്ദര്‍ സിംഗ് തനിക്കെതിരെ തെറ്റായ പരാതി നല്‍കിയെന്ന് സോനു സൂദ് പറഞ്ഞു. പാര്‍കിംഗ് പ്രശ്നം മാത്രമായിരുന്നു ഉണ്ടായിരുന്നത്. വാഹനം കൃത്യമായി പാര്‍ക് ചെയ്തിരുന്നില്ല. മറ്റൊന്നും ഉണ്ടായിരുന്നില്ല. '

പിന്നീട് മോഗ മണ്ഡലത്തില്‍ മറ്റ് പാര്‍ടികളുടെ സ്ഥാനാര്‍ഥികള്‍ വോട് വാങ്ങുന്നുവെന്ന് ആരോപിച്ച് സോനു സൂദ് സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തി. തെരഞ്ഞെടുപ്പ് കമിഷന്‍ ഇക്കാര്യത്തില്‍ അടിയന്തര നടപടി സ്വീകരിക്കണം, മോഗ പൊലീസിന് പുറമെ സംസ്ഥാന പൊലീസ് മേധാവിയെയും ടാഗ് ചെയ്തുകൊണ്ട് അദ്ദേഹം ട്വീറ്റ് ചെയ്തു.

Keywords: Punjab elections: Police impound actor Sonu Sood's SUV at Moga polling booth, Panjab, News, Assembly Election, Cine Actor, Car, Police, Social Media, National.

Post a Comment