Follow KVARTHA on Google news Follow Us!
ad

ഓടിക്കൊണ്ടിരുന്ന ബസില്‍ തീപിടുത്തം; രക്ഷാപ്രവര്‍ത്തനത്തിനെത്തിയ അഗ്‌നിശമന സേനാംഗങ്ങള്‍ക്ക് പരിക്കേറ്റു

#ഇന്നത്തെ വാര്‍ത്തകള്‍, #ദേശീയ വാര്‍ത്തകള്‍, Pune,News,bus,Fire,Police,Injured,hospital,Treatment,National,
പൂനെ: (www.kvartha.com 28.02.2022) ഓടിക്കൊണ്ടിരുന്ന ബസില്‍ തീപിടുത്തം. ഞായറാഴ്ച പൂനെയിലെ ചാന്ദ്നി ചൗകിന് സമീപമാണ് അപകടമെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ രക്ഷാപ്രവര്‍ത്തനത്തിനെത്തിയ ഏതാനും അഗ്‌നിശമന സേനാംഗങ്ങള്‍ക്ക് പരിക്കേറ്റു.

ഷോര്‍ട് സര്‍ക്യൂടാകാം തീപിടുത്തത്തിന് കാരണമെന്ന് പ്രാഥമിക അന്വേഷണത്തിന് ശേഷം പൊലീസ് പറഞ്ഞു. ബസില്‍ തീപിടുത്തമുണ്ടായ വിവരം ലഭിച്ചപ്പോള്‍ തന്നെ ഫയര്‍ഫോഴ്സ് സംഘം സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു.

Pune: Fire breaks out in moving bus; firefighters injured, Pune, News, Bus, Fire, Police, Injured, Hospital, Treatment, National.

 പരിക്കേറ്റ അഗ്നിശമന സേനാംഗങ്ങളെ ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കി. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ അറിയിച്ചു.

Keywords: Pune: Fire breaks out in moving bus; firefighters injured, Pune, News, Bus, Fire, Police, Injured, Hospital, Treatment, National.

Post a Comment