ഫെബ്രുവരി 13 ന് രാവിലെ എട്ടു മണിയോടെ പിംപ്രിയില്‍ എസ്ബിഐയുടെ അജ്‌മേര ശാഖയിലെ എടിഎം കിയോസ്‌കില്‍ രണ്ട് പേര്‍ എത്തിയതായി പൊലീസ് പറഞ്ഞു. തുടര്‍ന്ന് '12V/100 AH ക്വാന്‍ട ബാറ്ററി' മോഷ്ടിച്ചതായും പൊലീസ് അറിയിച്ചു.
മോഷണവിവരം അറിഞ്ഞതോടെ ബാങ്ക് അധികൃതര്‍ ഇതുസംബന്ധിച്ച് പൊലീസില്‍ പരാതി നല്‍കി. പ്രതികള്‍ക്കെതിരെ ഐപിസി 380, 34 വകുപ്പുകള്‍ പ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.
Keywords: Pune: Battery stolen from ATM in Pimpri, probe on, Pune, News, ATM, SBI, Complaint, Police, Probe, National.