Follow KVARTHA on Google news Follow Us!
ad

മഹാഭാരതം സീരിയലില്‍ ഭീമസേനനെ അവതരിപ്പിച്ച് പ്രേക്ഷകശ്രദ്ധ നേടിയ നടനും ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍ നേടിയ കായികതാരവുമായ പ്രവീണ്‍ കുമാര്‍ സോബ്തി അന്തരിച്ചു

Praveen Kumar Sobti, Mahabharat's Bheem actor and an Olympics participant, passes away at 74#ദേശീയവാര്‍ത്തകള്‍ #ന്യൂ സ്റൂം #ഇന്നത്തെവാർത്തകൾ
മുംബൈ: (www.kvartha.com 08.02.2022) മഹാഭാരതം സീരിയലില്‍ ഭീമസേനനെ അവതരിപ്പിച്ച് പ്രേക്ഷകശ്രദ്ധ നേടിയ നടനും ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍ നേടിയ കായികതാരവുമായ പ്രവീണ്‍ കുമാര്‍ സോബ്തി അന്തരിച്ചു. 74 വയസായിരുന്നു.

70 കളുടെ അവസാനം ബോളിവുഡ് ചിത്രങ്ങളിലൂടെയാണ് ആറര അടിയിലേറെ പൊക്കവും വലിയ ആകാരവുമുള്ള പ്രവീണ്‍ കുമാര്‍ അഭിനയ രംഗത്തേക്ക് എത്തുന്നത്. ഏറെയും ഒരേപോലെയുള്ള വിലന്‍ വേഷങ്ങളിലൂടെയാണ് അദ്ദേഹം അഭിനയ ലോകത്ത് തിളങ്ങിയത്. 

അഭിനയിച്ച സിനിമകളില്‍ അമിതാഭ് ബച്ചന്‍ നായകനായ ഷെഹന്‍ഷായാണ് ഏറ്റവും ശ്രദ്ധേയ ചിത്രം. മഹാഭാരതം സീരിയലിലെ ഭീമന്റെ റോള്‍ ആണ് അവതരിപ്പിച്ചവയില്‍ ഏറ്റവും ശ്രദ്ധേയം. 

News, National, India, Mumbai, Entertainment, Death, Cinema, Sports, Politics, Praveen Kumar Sobti, Mahabharat's Bheem actor and an Olympics participant, passes away at 74




അഭിനയരംഗത്തേക്ക് എത്തുന്നതിന് മുന്‍പ് സ്‌പോര്‍ട്‌സ് താരം എന്ന നിലയില്‍ പേരെടുത്ത പ്രവീണ്‍ കുമാര്‍ സോബ്തി അര്‍ജുന അവാര്‍ഡ് ജേതാവുമാണ്. ഹാമര്‍ ത്രോയും ഡിസ്‌കസ് ത്രോയുമായിരുന്നു പ്രാഗത്ഭ്യം തെളിയിച്ച കായികയിനങ്ങള്‍. ഈ ഇനങ്ങളില്‍ ഇന്‍ഡ്യയ്ക്കുവേണ്ടി നാല് ഏഷ്യന്‍ മെഡലുകള്‍ നേടിയിട്ടുള്ള പ്രവീണ്‍ കുമാര്‍ രണ്ട് ഒളിംപിക്‌സുകളില്‍ രാജ്യത്തെ പ്രതിനിധീകരിച്ചിട്ടുമുണ്ട്. സ്‌പോര്‍ട്‌സിലെ മികവ് പരിഗണിച്ച് ബിഎസ്എഫില്‍ ഡെപ്യൂടി കമാന്‍ഡന്റ് ആയി നിയമനവും ലഭിച്ചിരുന്നു. 

2013 ല്‍ ഡെല്‍ഹിയിലെ വസിര്‍പൂര്‍ മണ്ഡലത്തില്‍ നിന്ന് ആം ആദ്മി ടികറ്റില്‍ അസംബ്ലിയിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. പിന്നീട് ബിജെപിയില്‍ ചേര്‍ന്നു.

Keywords: News, National, India, Mumbai, Entertainment, Death, Cinema, Sports, Politics, Praveen Kumar Sobti, Mahabharat's Bheem actor and an Olympics participant, passes away at 74

Post a Comment