Follow KVARTHA on Google news Follow Us!
ad

കെയ് വില്‍ കുടുങ്ങിക്കിടക്കുന്നത് 12,000 ഇന്‍ഡ്യക്കാര്‍; വ്യോമ ഗതാഗതം പൂര്‍ണമായും നിലച്ചു; ഹോസ്റ്റലില്‍ യുദ്ധ മുന്നറിയിപ്പ് ലഭിച്ചതോടെ കുട്ടികള്‍ കൂട്ടത്തോടെ ബങ്കറിലേക്ക് മാറി; കൊടും തണുപ്പില്‍ തണുത്ത് വിറച്ച് പുതപ്പുപോലുമില്ലാതെ വെറും തറയില്‍ കിടന്ന് മലയാളികള്‍ ഉള്‍പെടെയുള്ളവര്‍

#ഇന്നത്തെ വാര്‍ത്തകള്‍,#ലോക വാര്‍ത്തകള്‍, Ukraine,News,Malayalee,Students,Flight,Trending,Gun Battle,World,
കെയ് വ്: (www.kvartha.com 25.02.2022) യുക്രൈന്‍ -റഷ്യ യുദ്ധം മൂര്‍ധന്യത്തിലായതോടെ കെയ് വില്‍ കുടുങ്ങിക്കിടക്കുന്നത് 12,000 ഇന്‍ഡ്യക്കാര്‍. വ്യോമ ഗതാഗതം പൂര്‍ണമായും നിലച്ചു. ഹോസ്റ്റലില്‍ യുദ്ധ മുന്നറിയിപ്പ് ലഭിച്ചതോടെ കുട്ടികള്‍ കൂട്ടത്തോടെ ബങ്കറിലേക്ക് മാറി. ഇതോടെ ബങ്കര്‍ നിറഞ്ഞുതുടങ്ങി.

കൊടും തണുപ്പില്‍ തണുത്ത് വിറച്ച് പുതപ്പുപോലുമില്ലാതെ വെറും തറയില്‍ കിടന്ന് മലയാളികള്‍ ഉള്‍പെടെയുള്ളവര്‍. രക്ഷാദൗത്യവുമായി ഇന്‍ഡ്യന്‍ വിമാനം അതിര്‍ത്തി രാജ്യങ്ങളിലേക്കു പോകുമ്പോള്‍ യുക്രൈന്‍ തലസ്ഥാനമായ കെയ് വില്‍ കുടുങ്ങിയ മലയാളികള്‍ അടക്കമുള്ളവര്‍ അനിശ്ചിതത്വത്തിലാണ്.

കെയ് വില്‍ കുടുങ്ങിയിരിക്കുന്ന 12,000 ഇന്‍ഡ്യക്കാരില്‍ ബഹുഭൂരിപക്ഷവും മലയാളി വിദ്യാര്‍ഥികളാണ്. റഷ്യ ആക്രമണം തുടങ്ങിയതുതന്നെ കെയ് വിലായതിനാല്‍ വ്യോമ ഗതാഗതം പൂര്‍ണമായും നിലച്ചു. കരമാര്‍ഗമുള്ള യാത്ര സുരക്ഷിതമല്ലെന്നു സര്‍കാര്‍ അറിയിപ്പു ലഭിച്ചതോടെ ഇന്‍ഡ്യക്കാര്‍ താമസ സ്ഥലത്ത് തന്നെ തുടരുകയാണ്.

വൈദ്യുതി വിതരണവും വെള്ളവും എപ്പോൾ വേണമെങ്കിലും നിലച്ചേക്കാമെന്ന് യുക്രൈനി
ലെ ആശങ്കാകുലരായ മലയാളി വിദ്യാര്‍ഥികള്‍ പറയുന്നു

ഇതിനിടെ, തദ്ദേശവാസികള്‍ കെയ് വ് വിട്ടു പോയതും ബങ്കറുകളില്‍ സ്ഥലം പിടിച്ചതും ഇന്‍ഡ്യക്കാരുടെ ദുരിതം വര്‍ധിപ്പിക്കുന്നു. തദ്ദേശീയര്‍ സ്ഥലം വിട്ടതോടെ വ്യാപാര കേന്ദ്രങ്ങള്‍ പഴയതുപോലെ പ്രവര്‍ത്തിക്കുന്നില്ല. ബങ്കറുകളില്‍ തദ്ദേശീയര്‍ നേരത്തേ സ്ഥാനം പിടിച്ചതിനാല്‍ സ്ഥലം ലഭിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നാണ് മലയാളി വിദ്യാര്‍ഥികള്‍ പറയുന്നത്.

മൈനസ് ഡിഗ്രിയാണ് ഇപ്പോള്‍ കെയ് വിലെ തണുപ്പ്. പുതപ്പുകള്‍ ഇല്ലാതെയാണ് പലരും കഴിയുന്നത്. ആക്രമണം ഉണ്ടായ സ്ഥലത്തുനിന്ന് മാറിത്താമസിക്കുന്നവര്‍ അടക്കം ഇപ്പോള്‍ പലരും നഗരത്തിലെ പല ഹോസ്റ്റലുകളിലുമുണ്ട്. 

Power supply and water may stop anytime, say anxious Kerala students in Ukraine, Ukraine, News, Malayalee, Students, Flight, Trending, Gun Battle, World
യുഎസ് അവരുടെ പൗരന്മാരെ ഒരാഴ്ച മുന്‍പേ കെയ് വില്‍നിന്ന് ഒഴിപ്പിച്ചിരുന്നു. എന്നാല്‍, ആവശ്യമുണ്ടെങ്കില്‍ മാറിയാല്‍ മതിയെന്ന നിര്‍ദേശമാണ് ഇന്‍ഡ്യന്‍ വിദ്യാര്‍ഥികള്‍ക്ക് അധികൃതര്‍ നല്‍കിയിരുന്നത്. നേരിട്ടു ക്ലാസില്‍ പങ്കെടുക്കണമെന്ന നിര്‍ദേശം ഇന്‍ഡ്യന്‍ വിദ്യാര്‍ഥികളുടെ ആവശ്യത്തെ തുടര്‍ന്ന് ഓണ്‍ലൈന്‍ ആക്കിയതു കഴിഞ്ഞ ദിവസമാണ്.

യുദ്ധമുണ്ടാകുമെന്ന് അറിയിപ്പ് ലഭിച്ചതിനു പിന്നാലെ ഇന്‍ഡ്യന്‍ വിദ്യാര്‍ഥികള്‍ വിമാന ടികറ്റുകള്‍ ബുക് ചെയ്തിരുന്നു. ഉയര്‍ന്ന നിരക്കിലാണ് പല കമ്പനികളും ടികറ്റ് നല്‍കിയത്. ഈയാഴ്ച കേരളത്തിലേക്കു മടങ്ങേണ്ടവരാണ് ഇപ്പോള്‍ കുടുങ്ങി കിടക്കുന്നവരെല്ലാം. ഇവരുടെയെല്ലാം വിമാനം റദ്ദാക്കി. അതുകൊണ്ടുതന്നെ പണവും നഷ്ടമായതായി വിദ്യാര്‍ഥികള്‍ പറയുന്നു.

1200 കിലോമീറ്റര്‍ സഞ്ചരിച്ച് അതിര്‍ത്തി രാജ്യങ്ങളില്‍നിന്ന് വിമാനം പിടിക്കാന്‍ നിലവിലെ സാഹചര്യത്തില്‍ കഴിയില്ല. രക്ഷാദൗത്യത്തില്‍ ഇക്കാര്യത്തിനു പ്രത്യേക പരിഗണന നല്‍കണമെന്നും വിദ്യാര്‍ഥികള്‍ പറയുന്നു.

Keywords: Power supply and water may stop anytime, say anxious Kerala students in Ukraine, Ukraine, News, Malayalee, Students, Flight, Trending, Gun Battle, World,.

Post a Comment