ഗാസിയാബാദ്: (www.kvartha.com 17.02.2022) കര്‍ണാടകയില്‍ ഹിജാബ് വിവാദം തുടരുന്നതിനിടെ, മറ്റൊരു പുതിയ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടു. യുപിയിലെ ഗാസിയാബാദില്‍ ഹിജാബ് നിരോധനത്തിനെതിരായി ബുര്‍ഖ ധരിച്ച് പ്രതിഷേധിച്ച മുസ്ലീം സ്ത്രീകള്‍ക്ക് നേരെ പൊലീസ് ലാതി ചാര്‍ജ് നടത്തി. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ വൈറലായതോടെ പൊലീസുക്കാര്‍ക്കെതിരെ വ്യാപകമായ വിമര്‍ശനം ഉയരുന്നു.
ഹിജാബ് വിവാദം സംബന്ധിച്ച് കര്‍ണാടക ഹൈകോടതിയില്‍ വാദം കേള്‍ക്കുന്നതിനിടെയാണ് രാജ്യത്തുടനീളം പ്രതിഷേധം നടക്കുന്നതിന്റെ ഈ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചത്. ലാതി ചാര്‍ജിന്റെ പേരില്‍ പൊലീസിനെതിരെ വിമര്‍ശനം ഉയരുകയും ചെയ്തു. ഇതോടെ വീഡിയോയെക്കുറിച്ച് അന്വേഷിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
ബുധനാഴ്ച പുറത്തുവന്ന വീഡിയോയില്‍ ഗാസിയാബാദിലെ സ്ത്രീ പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പൊലീസ് ബാറ്റണ്‍ ഉപയോഗിക്കുന്നതും കാണാം. പൊലീസുകാര്‍ ബലപ്രയോഗം നടത്തുന്നതായി വീഡിയോയിലെ ദൃശ്യങ്ങളില്‍ കാണാം. ഇതിനിടെ ബുര്‍ഖ ധരിച്ച ഒരു സ്ത്രീ, വടികൊണ്ട് അടിക്കുന്ന പൊലീസുകാരനെ തടയാന്‍ ശ്രമിക്കുന്നതും കാണാം. മൂന്ന് ദിവസം മുമ്പുള്ള വീഡിയോയാണെന്ന് പറയപ്പെടുന്നു.
പ്രതിഷേധക്കാര്‍ക്കെതിരെ പൊലീസ് പ്രഥമ വിവര റിപോര്‍ട് ( എഫ് ഐ ആര്‍) ഫയല്‍ ചെയ്തിട്ടുണ്ട്. ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു. ഗാസിയാബാദിലെ സാനി ബസാര്‍ റോഡില്‍ സര്‍കാര്‍ വിരുദ്ധ പോസ്റ്ററുകളുമായി 15 ഓളം മുസ്ലീം സ്ത്രീകള്‍ അനുവാദം വാങ്ങാതെ തടിച്ചുകൂടിയതായി എഫ് ഐ ആറില്‍ പറയുന്നു. വിവരമറിഞ്ഞ് പൊലീസ് സംഘം അവിടെ എത്തിയതോടെ സ്ത്രീകള്‍ മുദ്രാവാക്യം വിളിക്കാന്‍ തുടങ്ങി. തൊട്ടുപിന്നാലെ സമരക്കാര്‍ പൊലീസുമായി വാക്കേറ്റമുണ്ടാക്കിയെന്നും പൊലീസ് പറയുന്നു.
വനിതാ പ്രതിഷേധക്കാര്‍ ഉദ്യോഗസ്ഥരെ ആക്രമിച്ചതാണ് സംഘര്‍ഷത്തിലേക്ക് നയിച്ചതെന്നാണ് വിഷയത്തില്‍ പൊലീസ് ആരോപിക്കുന്നത്. സംഭവം പിന്നീട് ഒത്തുതീര്‍പാക്കിയെന്നും പൊലീസ് പറഞ്ഞു.
Keywords: News, National, India, Karnataka, Protesters, Attack, Police, Video, Social Media, Policemen Lathi-charge Female Protesters In Ghaziabad Over Hijab ProtestHijab Protest failed in Ghaziabad in UP after Police applied mob dispersing tactics
— Live Adalat (@LiveAdalat) February 16, 2022
यूपी के ग़ाज़ियाबाद में हिजाब प्रदर्शन शुरू होते ही खतम, पुलिस ने किया हल्का बल प्रयोग pic.twitter.com/UuAaWJqzYQ