ന്യൂഡെല്‍ഹി: (www.kvartha.com 01.02.2022) ധനമന്ത്രി നിര്‍മലാ സീതാരാമന്‍ അവതരിപ്പിച്ച ബജറ്റ് ജനസൗഹൃദവും പുരോഗമനപരവുമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദരിദ്രരുടെ ക്ഷേമത്തില്‍ ശ്രദ്ധയൂന്നിയ ബജറ്റാണിതെന്നും സമൂഹത്തില്‍ എല്ലാവര്‍ക്കും, പ്രത്യേകിച്ച് പിന്നോക്ക വിഭാഗങ്ങളില്‍ നിന്നുള്ളവര്‍ക്ക് പ്രയോജനപ്പെടുന്ന ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചതെന്നും പ്രധാനമന്ത്രി പറഞ്ഞു.
മധ്യവര്‍ഗത്തിന് ഒന്നും വാഗ്ദാനം ചെയ്യാനില്ലെന്ന പ്രതിപക്ഷത്തിന്റെ അവകാശവാദത്തെ തള്ളിക്കളയുന്നതാണ് ഈ ബജറ്റ് എന്നും മോദി അവകാശപ്പെട്ടു. ഇത് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്താനുള്ള അടിയന്തര ആവശ്യങ്ങള്‍ ഉറപ്പു വരുത്തുന്നതാണ്. കൂടുതല്‍ നിക്ഷേപം, അടിസ്ഥാന സൗകര്യങ്ങള്‍, കൂടുതല്‍ വളര്‍ച്ച എന്നിവ ഉറപ്പു വരുത്തുന്നു. സാധാരണക്കാര്‍ക്ക് നിരവധി പുതിയ അവസരങ്ങള്‍ സൃഷ്ടിക്കുമെന്നും മോദി പറഞ്ഞു.
ജനസൗഹൃദവും പുരോഗമനപരവുമായ ബജെറ്റ് അവതരിപ്പിച്ച ധനമന്ത്രി നിര്‍മലാ സീതാരാമനെയും ടീം അംഗങ്ങളെയും അഭിനന്ദിക്കുന്നുവെന്നും മോദി ട്വീറ്റ് ചെയ്തു. ആത്മനിര്‍ഭര്‍ ഭാരത് ബജെറ്റ് എന്നാണ് മോദി ബജെറ്റിനെ വിശേഷിപ്പിച്ചത്.
Keywords: PM Says Budget 'People-Friendly, Progressive', Welfare Of Poor Main Focus, New Delhi, News, Prime Minister, Narendra Modi, Budget, Twiter, National.मैं वित्त मंत्री निर्मला जी और उनकी पूरी टीम को इस People Friendly और Progressive बजट के लिए बहुत-बहुत बधाई देता हूं: PM @narendramodi #AatmanirbharBharatKaBudget
— PMO India (@PMOIndia) February 1, 2022