Follow KVARTHA on Google news Follow Us!
ad

മതത്തിന്റെ പേരില്‍ ജനങ്ങളെ ഹിന്ദുക്കളെന്നും മുസ്ലിങ്ങളെന്നും വിഭജിച്ചു, ആളുകളെ ഭാഷയുടെ പേരില്‍ വേര്‍തിരിച്ചു, വടക്കേ ഇന്‍ഡ്യയെന്നും തെക്കേ ഇന്‍ഡ്യയെന്നും തിരിച്ചു; ബി ജെ പിക്കെതിരെ ആഞ്ഞടിച്ച് ശശി തരൂര്‍; കൊറോണ പ്രതിസന്ധിക്കിടെ പ്രധാനമന്ത്രി നടത്തിയ വമ്പന്‍ റാലികളേക്കുറിച്ച് എന്താണ് പറയാനുള്ളതെന്ന് മോദിയോട് പ്രിയങ്ക

#ഇന്നത്തെ വാര്‍ത്തകള്‍, #ദേശീയ വാര്‍ത്തകള്‍, New Delhi,News,Shashi Taroor,Criticism,BJP,Prime Minister,Narendra Modi,National,Politics,
ന്യൂഡെല്‍ഹി: (www.kvartha.com 08.02.2022) മതത്തിന്റെ പേരില്‍ ജനങ്ങളെ ഹിന്ദുക്കളെന്നും മുസ്ലിങ്ങളെന്നും വിഭജിച്ചു, ആളുകളെ ഭാഷയുടെ പേരില്‍ വേര്‍തിരിച്ചു, വടക്കേ ഇന്‍ഡ്യയെന്നും തെക്കേ ഇന്‍ഡ്യയെന്നും തിരിച്ചു. മതം, ഭാഷ, വടക്കേ ഇന്‍ഡ്യ- തെക്കേ ഇന്‍ഡ്യ എന്നിവയുടെ അടിസ്ഥാനത്തില്‍ രാജ്യത്തെ ബി ജെ പി വിഭജിക്കുകയാണെന്ന് ശശി തരൂര്‍ എം പി ആരോപിച്ചു. 

PM Modi’s speech was attack on Congress Party, says Shashi Tharoor, New Delhi, News, Shashi Taroor, Criticism, BJP, Prime Minister, Narendra Modi, National, Politics

പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞദിവസം ലോക്സഭയില്‍ നടത്തിയ പ്രസംഗത്തിന്റെ ഭൂരിഭാഗവും കോണ്‍ഗ്രസിനെ വിമര്‍ശിക്കാന്‍ നീക്കിവെച്ചതില്‍, കോണ്‍ഗ്രസ് ആഹ്ലാദിക്കണമെന്നും തരൂര്‍ അഭിപ്രായപ്പെട്ടു.

യഥാര്‍ഥ 'തുക്ഡേ തുക്ഡേ ഗാങ്' ബി ജെ പി ആണെന്ന് താന്‍ കുറച്ചുവര്‍ഷങ്ങള്‍ക്കു മുന്‍പ് പറഞ്ഞിരുന്നു.
പ്രധാനമന്ത്രിയുടെ പ്രസംഗം മുഴുവന്‍ കോണ്‍ഗ്രസ് പാര്‍ടിയെ ആക്രമിച്ചുകൊണ്ടുള്ളതായിരുന്നു. അത് പൂര്‍ണമായും രാഷ്ട്രീയപ്രസംഗമായിരുന്നു. പ്രസംഗത്തിന്റെ ഭൂരിഭാഗവും കോണ്‍ഗ്രസിനെ ആക്രമിക്കാനാണ് വിനിയോഗിച്ചത്. അദ്ദേഹം നമ്മളെ ഇങ്ങനെ കാണുന്നതില്‍, നാം ആഹ്ലാദിച്ചേ മതിയാകൂ എന്നാണ് താന്‍ കരുതുന്നതെന്നും തരൂര്‍ പറഞ്ഞു.

തിങ്കളാഴ്ച ലോക്സഭയില്‍ നടത്തിയ പ്രസംഗത്തിലാണ് പ്രധാനമന്ത്രി നരന്ദ്ര മോദി കോണ്‍ഗ്രസിനെ അതിരൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചത്. ഭിന്നിപ്പിച്ച് ഭരിക്കുക എന്ന നയം കോണ്‍ഗ്രസിന്റെ ഡി എന്‍ എയില്‍ ഉള്ളതാണെന്നായിരുന്നു മോദിയുടെ വിമര്‍ശനം. ഇതിനെതിരെയാണ് തരൂരിന്റെ വിമര്‍ശനം.

അതേസമയം, കോവിഡ് ഒന്നാം തരംഗത്തിലെ അതിഥി തൊഴിലാളികളുടെ കൂട്ടപ്പലായനത്തിന് കാരണം കോണ്‍ഗ്രസ് ആണെന്ന പ്രധാനമന്ത്രിയുടെ പരാമര്‍ശത്തിനെതിരെ പ്രിയങ്കാ ഗാന്ധിയും രംഗത്തെത്തി. കൊറോണ വൈറസ് പ്രതിസന്ധിക്കിടെ പ്രധാനമന്ത്രി നടത്തിയ വമ്പന്‍ റാലികളേക്കുറിച്ച് എന്താണ് പറയാനുള്ളതെന്നായിരുന്നു പ്രിയങ്കയുടെ ചോദ്യം. ഗോവയിലെ പനജിയില്‍ സംസാരിക്കുകയായിരുന്നു അവര്‍.

അദ്ദേഹം ഉപേക്ഷിച്ച ആളുകളെ, സ്വന്തം വീട്ടിലേക്ക് മടങ്ങാന്‍ ഒരു മാര്‍ഗവും ഇല്ലാതിരുന്നവരെ, കാല്‍നടയായി മടങ്ങിയവരെ ആരും സഹായിക്കരുതെന്നാണോ അദ്ദേഹം ആഗ്രഹിച്ചിരുന്നത്? എന്താണ് അദ്ദേഹത്തിന്റെ ആവശ്യം? അദ്ദേഹം നടത്തിയ വമ്പന്‍ റാലികളെ കുറിച്ചോ? പ്രിയങ്ക ചോദിച്ചു.

Keywords: PM Modi’s speech was attack on Congress Party, says Shashi Tharoor, New Delhi, News, Shashi Taroor, Criticism, BJP, Prime Minister, Narendra Modi, National, Politics.

Post a Comment