മുംബൈ ബ്രീച് കാന്‍ഡി ആശുപത്രിയില്‍ നിന്ന് ഭൗതികശരീരം വസതിയിലെത്തിച്ചു. മരണ വിവരമറിഞ്ഞ് സിനിമാപ്രവര്‍ത്തകരും സുഹൃത്തുക്കളും കുടുംബാംഗങ്ങളുമടക്കം സന്ദര്‍ശകരുടെ ഒരു വലിയ നിരതന്നെ പ്രിയഗായികയുടെ വസതിയിലേക്ക് ഒഴുകികൊണ്ടിരിക്കുകയാണ്.
അമിതാബ് ബചന്‍, സചിന്‍ തെന്‍ഡുല്‍കര്‍, ജാവേദ് അക്തര്‍, ശ്രദ്ധ കപൂര്‍
തുടങ്ങിയ പ്രമുഖര്‍ നേരത്തെ തന്നെ എത്തിയിരുന്നു.
കോവിഡ് ബാധയെ തുടര്‍ന്ന് ജനുവരി എട്ടിനാണ് ലത മങ്കേഷ്‌കറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു. തുടര്‍ന്ന് ഞായറാഴ്ച രാവിലെയായിരുന്നു അന്ത്യം.
Keywords: PM Modi to pay last respects to Lata Mangeshkar in Mumbai today, Mumbai, News, Singer, Cinema, Dead, Obituary, Prime Minister, Narendra Modi, National.