Follow KVARTHA on Google news Follow Us!
ad

പത്തനംതിട്ടയില്‍ പ്ലസ് ടു വിദ്യാര്‍ഥി ഹോടെലിന് മുകളില്‍ തൂങ്ങി മരിച്ച നിലയില്‍

Plus two student found dead in hotel room at Pathanamthitta#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

പത്തനംതിട്ട: (www.kvartha.com 16.02.2022) പ്ലസ് ടു വിദ്യാര്‍ഥിയായ 18 കാരനെ നഗരത്തിലെ താമസിക്കുന്ന ഹോടെലിന് മുകളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തൃശൂര്‍ വരന്തരപ്പിള്ളി ചുക്കേരി വീട്ടില്‍ അലോന്‍സോ ജോജി ആണ് മരിച്ചത്. റാന്നി സിറ്റാഡല്‍ ഇന്‍ഗ്ലീഷ് മീഡിയം സ്‌കൂളില്‍ പ്ലസ് ടു വിദ്യാര്‍ഥിയാണ്. 

ചൊവ്വാഴ്ച രാത്രി 11.30 ഓടെയാണ് ഇയാളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹോടെല്‍ കെട്ടിടത്തിന്റെ മൂന്നാംനിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ജീവനക്കാര്‍ ഉടന്‍ പൊലീസിനെ വിവരം അറിയിച്ചു. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ നിഗമനം.

News, Kerala, State, Pathanamthitta, Hanged, Dead Body, Death, Police, Plus Two student, Student, Plus two student found dead in hotel room at Pathanamthitta


രണ്ടു മാസമായി പത്തനംതിട്ട നഗരത്തിലെ ഹോടെലിലായിരുന്നു താമസം. പത്തനംതിട്ട കോളജ് റോഡില്‍ പ്രവര്‍ത്തിക്കുന്ന ഹോടെലില്‍ കഴിഞ്ഞ മാസം മൂന്നിനാണ് അലോന്‍സോ റൂമെടുത്തിരുന്നത്. 405-ാം നമ്പര്‍ റൂമിലെ താമസക്കാരനായിരുന്നു. 

കുടുംബ പ്രശ്‌നങ്ങളാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക കണ്ടെത്തല്‍. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തി വരുന്നു.

Keywords: News, Kerala, State, Pathanamthitta, Hanged, Dead Body, Death, Police, Plus Two student, Student, Plus two student found dead in hotel room at Pathanamthitta

Post a Comment