മുംബൈ: (www.kvartha.com 19.02.2022) ബജിയാവോ മസ്താനി എന്ന ചിത്രത്തിലെ പിംഗ എന്ന ഗാനത്തിലൂടെ പ്രശസ്തയായ ഗായിക വൈശാലി മഹഡെയെ കൊലപ്പെടുത്താന്‍ ആരൊക്കെയോ ഗൂഢാലോചന നടത്തുന്നുണ്ടെന്നാരോപിച്ച് ഫേസ്ബുക് പോസ്റ്റ്.
തന്റെ ജീവന്‍ അപകടത്തിലാണെന്ന് പോസ്റ്റില്‍ അവര്‍ ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ട നിരവധി വിശദാംശങ്ങള്‍ പോസ്റ്റില്‍ പരാമര്‍ശിക്കുകയും ചെയ്തിട്ടുണ്ട്. കുറ്റവാളികളെ കുറിച്ച് തനിക്ക് അറിയാമെന്നും ഗായിക വ്യക്തമാക്കിയിട്ടുണ്ട്.
കാര്യങ്ങള്‍ വ്യക്തമാക്കാന്‍ രണ്ട് ദിവസത്തിനുള്ളില്‍ വാര്‍ത്താസമ്മേളനം നടത്തുമെന്ന് വൈശാലി സൂചിപ്പിച്ചു. ഈ ദുഷ്‌കരമായ സമയത്ത് തന്നെ പിന്തുണയ്ക്കണമെന്ന് അവര്‍ ആരാധകരോട് അഭ്യര്‍ഥിച്ചു. എന്നാല്‍, പൊലീസില്‍ പരാതി നല്‍കിയിട്ടില്ല. ചിലര്‍ എന്റെ ജീവന്‍ അപകടത്തിലാക്കിയെന്നാണ് ഗായികയുടെ ഫേസ്ബുക് പോസ്റ്റ്.
ഒരു പ്രശസ്ത ഗായികയുടെ ഇത്തരമൊരു ആരോപണം ആരാധകരെയും മറാതി സിനിമാ മേഖലയിലെ സുഹൃത്തുക്കളെയും ഞെട്ടിച്ചിരിക്കുകയാണ്. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് നാഷനലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ടിയില്‍ വൈശാലി ചേര്‍ന്നിരുന്നു. പോസ്റ്റുമായി ബന്ധപ്പെട്ട് രാഷ്ട്രീയ വിഷയം ഉണ്ടോ എന്ന് വ്യക്തമല്ല.
ഗായികയെന്ന നിലയില്‍ നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുള്ള വിശാലി, 2009 ലെ ഗാന റിയാലിറ്റി ഷോയായ സാ രേ ഗ മാ പായിലെ വിജയിയാണ്.
അനന്ത് മഹഡെ ആണ് ഭര്‍ത്താവ്. ഒരു മകളുണ്ട്. 2019ല്‍ ബിഗ് ബോസ് മറാതി എന്ന റിയാലിറ്റി ടിവി ഷോയിലെ മത്സരാര്‍ഥി കൂടിയായിരുന്നു അവര്‍.

Keywords: 'Plot To Kill Me': Marathi Singer Vaishali Mhade's Sensational Claim, Mumbai, News, Singer, Facebook Post, Allegation, Conspiracy, National.