കല്‍പ്പറ്റ: (www.kvartha.com 16.02.2022) കല്‍പ്പറ്റ മുന്‍ എംഎല്‍എയും സഹകരണ ക്ഷേമ നിധി ബോര്‍ഡ് വൈസ് ചെയര്‍മാനുമായ സി കെ ശശീന്ദ്രന്റെ ഔദ്യോഗിക വാഹനമിടിച്ച് കാല്‍നട യാത്രക്കാര്‍ക്ക് പരിക്ക്. റോഡ് കുറുകെ കടക്കുകയായിരുന്ന വയനാട് പൊഴുതന സ്വദേശികളായ സെയ്ഫുദീന്‍, ഭാര്യ ബബിത, മകന്‍ മുഹമ്മദ് സഹല്‍ എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ ബബിതയെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി.
കല്‍പ്പറ്റ പിണങ്ങോട് ജംഗ്ഷന് സമീപം കോ. ഓപറേറ്റീവ് ബാങ്കിന് മുന്‍ വശം വച്ചാണ് അപകടം സംഭവിച്ചത്. സി കെ ശശീന്ദ്രന്‍ വാഹനത്തിലുണ്ടായിരുന്നില്ല. അപകടത്തിന് ശേഷം ഡ്രൈവര്‍ അച്യുതന്‍ നിര്‍ത്താതെ പോയ വാഹന സഹിതം സമീപത്തുള്ള കല്‍പ്പറ്റ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. ഇയാളെ വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോയി.