തിരൂര്‍: (www.kvartha.com 21.02.2022) അധ്യയനം പുനരാരംഭിച്ച ദിവസം തന്നെ സ്‌കൂളിന്റെ ശോചനീയാവസ്ഥയ്‌ക്കെതിരെ രക്ഷിതാക്കളുടെ പ്രതിഷേധം. തിരൂര്‍ എഎംഎല്‍പി സ്‌കൂളിലാണ് സംഭവം. സ്‌കൂളിന്റെ അവസ്ഥ ശോചനീയമാണെന്നും അത് പരിഹരിക്കാതെ അധ്യയനം ആരംഭിക്കാന്‍ അനുവദിക്കില്ലെന്നുമാണ് രക്ഷിതാക്കള്‍ പറയുന്നത്. വിദ്യാര്‍ഥികള്‍ സ്‌കൂളിനു പുറത്തുനില്‍ക്കുകയാണ്.
സ്‌കൂളിന്റെ ഓടും പട്ടികയുമൊക്കെ പൊട്ടിവീഴാറുണ്ടെന്ന് രക്ഷിതാക്കള്‍ ആരോപിക്കുന്നു. അങ്ങനെയൊരു സ്‌കൂളില്‍ കുട്ടികളെ ഇരുത്തില്ല. മുന്നിലുള്ള റെയില്‍പാളത്തിലൂടെ ട്രെയിന്‍ പോകുമ്പോള്‍ സ്‌കൂള്‍ ആകെ കുലുങ്ങുകയാണ്. തങ്ങള്‍ക്ക് മക്കളാണ് വലുത്. ചിതലൊക്കെ തട്ടുമ്പോള്‍ ഓട് വീഴാറുണ്ട്. ഓരോ തവണ മീറ്റിംഗ് കൂടുമ്പോഴും സ്‌കൂളിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് തങ്ങള്‍ ആവശ്യപ്പെടാറുണ്ട്.
നാട്ടുകാരും പൂര്‍വവിദ്യാര്‍ഥികളുമൊക്കെയാണ് സ്‌കൂളിന്റെ അറ്റകുറ്റപ്പണികള്‍ നടത്തിയിരുന്നത്. മാനേജ്‌മെന്റ് തിരിഞ്ഞുനോക്കുന്നില്ല. കുട്ടികളുടെ ദേഹത്ത് വീണില്ലല്ലോ, വീണാല്‍ നോക്കാമെന്നാണ് മാനേജ്‌മെന്റ് പറയുന്നത്. എന്നാല്‍ ഇനി കുട്ടികളെ സ്‌കൂളില്‍ പറഞ്ഞയക്കുന്നില്ല എന്നും രക്ഷിതാക്കള്‍ പറയുന്നു.
Keywords: Parents protest against the deplorable condition of the school on the day the study resumed, Malappuram, News, Local News, Education, Parents, Protest, Protection, Children, School, Kerala.