കൊച്ചി: (www.kvartha.com 03.02.2022) 'പട' എന്ന ചിത്രത്തിന്റെ പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തിറങ്ങി. ജോജു ജോര്‍ജ് അവതരിപ്പിക്കുന്ന അരവിന്ദന്‍ മണ്ണൂര്‍ എന്ന കഥാപാത്രത്തിന്റെ പോസ്റ്ററാണ് പുറത്തുവിട്ടിരിക്കുന്നത്. ചിത്രം ഈ മാസം പ്രേക്ഷകരിലേക്ക് എത്തും.
1996ല്‍ പാലക്കാട് കളക്റ്ററേറ്റില്‍ അയ്യങ്കാളി പടയിലെ അംഗങ്ങളായ നാല് യുവാക്കള്‍ കളക്ടറെ ബന്ദിയാക്കിയ സംഭവത്തെ അധികരിച്ചാണ് ചിത്രമെന്നാണ് സൂചന. ഇതിനെ ശരിവയ്ക്കുന്ന തരത്തിലായിരുന്നു നേരത്തെ പുറത്തെത്തിയ ടീസര്‍.
കമല്‍ കെ എം രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്‍, വിനായകന്‍, ദിലീഷ് പോത്തന്‍ എന്നിവരാണ് മറ്റുപ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. ഇ 4 എന്റര്‍ടെയ്ന്‍മെന്റ്, എവിഎ പ്രൊഡക്ഷന്‍സ് എന്നീ ബാനറുകളില്‍ മുകേഷ് ആര്‍ മെഹ്ത, സി വി സാരഥി, എ വി അനൂപ് എന്നിവരാണ് ചിത്രത്തിന്റെ നിര്‍മാണം.
Keywords: News, Kerala, State, Kochi, Entertainment, Actor, Cinema, Social Media, 'Pada' movie's Joju George character poster out now