Follow KVARTHA on Google news Follow Us!
ad

പി കുഞ്ഞാവു ഹാജി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി താൽകാലിക പ്രസിഡന്റ്

P Kunhavu Haji has elected as interim state president of Kerala Vyapari Vyavasayi Ekopana Samithi, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
തൃശൂർ: (www.kvartha.com 18.02.2022) വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ സംസ്ഥാന താൽകാലിക പ്രസിഡണ്ടായി പി കുഞ്ഞാവു ഹാജിയെ തെരഞ്ഞെടുത്തു. ടി നസ്‌റുദ്ദീന്റെ നിര്യാണത്തെ തുടർന്ന് ഒഴിവുവന്ന പദവിയിലേക്കാണ് നിയമനം. തൃശൂരിൽ ചേർന്ന സംസ്ഥാന സെക്രടറിയേറ്റ് യോഗമാണ് തീരുമാനമെടുത്തത്.
                          
News, Kerala, Thrissur, Top-Headlines, President, State, Meeting, Kannur, P Kunhavu Haji, Kerala Vyapari Vyavasayi Ekopana Samithi, P Kunhavu Haji has elected as interim state president of Kerala Vyapari Vyavasayi Ekopana Samithi.

കുഞ്ഞാവു ഹാജി നിലവിൽ സംഘടനയുടെ മലപ്പുറം ജില്ലാ പ്രസിഡന്റും, സീനിയർ സംസ്ഥാന വൈസ് പ്രസിഡന്റുമാണ്. സംസ്ഥാന ജനറൽ സെക്രടറി രാജു അപ്സരയുടെ നേതൃത്വത്തിൽ കൂടിയ യോഗത്തിൽ ഐക്യകണ്ഠേനെയാണ് കുഞ്ഞാവുഹാജിക്ക് പ്രസിഡന്റിന്റെ ചുമതല നൽകാൻ തീരുമാനമായത്.

സംസ്ഥാന വൈസ് പ്രസിഡന്റ് കെ വി അബ്ദുൽ ഹമീദ് (തൃശൂർ), ട്രഷറർ ദേവസ്യാ മേച്ചേരി (കണ്ണൂർ), സംസ്ഥാന വൈസ് പ്രസിഡന്റുമാരായ പെരിങ്ങമല രാമചന്ദ്രൻ (തിരുവനന്തപുരം), അഹ്‌മദ്‌ ശരീഫ് (കാസർകോട്), എം കെ തോമസ് കുട്ടി (കോട്ടയം), കെ കെ വാസുദേവൻ (വയനാട്), സംസ്ഥാന സെക്രടറിമാരായ പി സി ജേകബ് (എറണാകുളം), എ ജെ ശാജഹാൻ (പത്തനംതിട്ട), ദിവാകരൻ (ഇടുക്കി), ദേവരാജൻ (കൊല്ലം) എന്നിവർ പങ്കെടുത്തു സംസാരിച്ചു.


Keywords: News, Kerala, Thrissur, Top-Headlines, President, State, Meeting, Kannur, P Kunhavu Haji, Kerala Vyapari Vyavasayi Ekopana Samithi, P Kunhavu Haji has elected as interim state president of Kerala Vyapari Vyavasayi Ekopana Samithi.
< !- START disable copy paste -->

Post a Comment