Follow KVARTHA on Google news Follow Us!
ad

പ്രതിപക്ഷ നേതാവ് വി ഡി സതീശന് വീണ്ടും കോവിഡ് സ്ഥിരീകരിച്ചു; ഔദ്യോഗിക പരിപാടികള്‍ റദ്ദാക്കി

Opposition Leader V D Satheesan Tested Covid Positive#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

തിരുവനന്തപുരം: (www.kvartha.com 08.02.2022) പ്രതിപക്ഷ നേതാവ് വി ഡി സതീശന് വീണ്ടും കോവിഡ് 19 സ്ഥിരീകരിച്ചു. ഇത് മൂന്നാം തവണയാണ് വി ഡി സതീശന് കോവിഡ് സ്ഥിരീകരിക്കുന്നത്. വീണ്ടും കോവിഡ് പോസീറ്റീവ് ആയെന്നും ആശുപത്രിയിലേക്ക് മാറിയെന്നും അദ്ദേഹം തന്നെയാണ് ഫേസ്ബുക് പേജിലൂടെ ഇക്കാര്യം അറിയിച്ചത്. 

തനിക്ക് ആരോഗ്യപ്രശ്നങ്ങള്‍ ഒന്നുമില്ല. കഴിഞ്ഞ ദിവസങ്ങളില്‍ താനുമായി സമ്പര്‍കത്തില്‍ വന്നവര്‍ ശ്രദ്ധിക്കണമെന്നും പ്രതിപക്ഷ നേതാവ് ഫേസ്ബുക് കുറിപ്പിലൂടെ അറിയിച്ചു. 
News, Kerala, State, Thiruvananthapuram, COVID-19, Opposition leader, Trending, Health, Health and Fitness, Facebook Post, V.D Satheeshan, Opposition Leader V D Satheesan Tested Covid Positive



ഒരാഴ്ചത്തേക്ക് പ്രതിപക്ഷ നേതാവിന്റെ എല്ലാ ഔദ്യോഗിക പരിപാടികളും റദ്ദാക്കിയതായി അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു. 

വി ഡി സതീശന്റെ ഫോസ്ബുക് പോസ്റ്റിന്റെ പൂര്‍ണരൂപം:

കോവിഡ് പരിശോധനാ ഫലം ലഭിച്ചു. വീണ്ടും പോസിറ്റീവ് ആണ്. ആശുപത്രിയിലേക്ക് മാറി. മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ ഒന്നുമില്ല. കഴിഞ്ഞ ദിവസങ്ങളില്‍ ഞാനുമായി സമ്പര്‍കത്തില്‍ വന്നവര്‍ ശ്രദ്ധിക്കണം.

 

Keywords: News, Kerala, State, Thiruvananthapuram, COVID-19, Opposition leader, Trending, Health, Health and Fitness, Facebook Post, V.D Satheeshan, Opposition Leader V D Satheesan Tested Covid Positive

Post a Comment