പഴയ ഡ്രൈവിംഗ് ലൈസൻസാണോ ഉപയോഗിക്കുന്നത്? എങ്കിൽ ഓൺലൈനിൽ അപേക്ഷിക്കാൻ അവസാന അവസരം; ഈ തീയതി ശ്രദ്ധിക്കുക

 


ന്യൂഡെൽഹി:(www.kvartha.com 20.02.2022) ബുക് ലെറ്റ്, കയ്യെഴുത്ത് തുടങ്ങിയ പഴയ ഡ്രൈവിംഗ് ലൈസൻസ് കയ്യിലുള്ള ഉടമകൾക്ക് ഗതാഗത വകുപ്പിന്റെ അവസാന അവസരം. ഇത്തരം ഡ്രൈവിംഗ് ലൈസൻസ് എത്രയും വേഗം ഓൺലൈനാക്കണമെന്ന് രാജ്യത്തെ എല്ലാ ജില്ലകളിലെയും ഡി ടി ഒമാരോട് ഗതാഗത വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇൻഡ്യ ഗവൺമെന്റിന്റെ സാരഥി വെബ് പോർടലിൽ മാർച് 12 വരെ മാത്രമേ ബാക് ലോക് പ്രവേശനത്തിനുള്ള അവസരം ലഭ്യമാകൂ എന്ന് വകുപ്പ് അറിയിച്ചു.
                      
പഴയ ഡ്രൈവിംഗ് ലൈസൻസാണോ ഉപയോഗിക്കുന്നത്? എങ്കിൽ ഓൺലൈനിൽ അപേക്ഷിക്കാൻ അവസാന അവസരം; ഈ തീയതി ശ്രദ്ധിക്കുക

ഇത്തരത്തിലുള്ള ലൈസൻസ് ഉള്ളവർ മാർച് 12 ന് വൈകിട്ട് നാല് മണിക്കകം സംസ്ഥാനങ്ങളിലെ ജില്ലാ ട്രാൻസ്‌പോർട് ഓഫീസിൽ ഒറിജിനൽ ലൈസൻസ് സഹിതം ഓൺലൈനായി റെജിസ്റ്റർ ചെയ്യണം

കൈകൊണ്ട് എഴുതിയ ലൈസൻസുകൾ കൊണ്ട് പല തരത്തിലുള്ള പ്രശ്നങ്ങൾ അഭിമുഖീകരിക്കേണ്ടി വരും. നനയുമോ, കേടാകുകയോ മറ്റോ ചെയ്യാം. മറുവശത്ത്, അത്തരം ഭയമില്ല. ഓൺലൈനായിക്കഴിഞ്ഞാൽ പൂർണമായ വിവരങ്ങൾ സാരഥി വെബ് പോർടലിൽ ലഭ്യമാകും, അത് ആർക്കും എവിടെയും പരിശോധിക്കാനും സാധിക്കും.

Keywords:  News, National, New Delhi, Online Registration, Driving Licence, Top-Headlines, State, Online registration of old driving license will be possible till this date.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia