Follow KVARTHA on Google news Follow Us!
ad

കണ്ണൂരില്‍ ബോംബേറ്: വിവാഹത്തില്‍ പങ്കെടുക്കാനെത്തിയ യുവാവ് മരിച്ചു; 2പേര്‍ക്ക് പരിക്ക്

#ഇന്നത്തെ വാര്‍ത്തകള്‍, #കേരള വാര്‍ത്തകള്‍, Kannur,News,Bomb Blast,Dead,Injured,hospital,Police,Kerala,
കണ്ണൂര്‍: (www.kvartha.com 13.02.2022) കണ്ണൂരില്‍ ബോംബേറ്. വിവാഹത്തില്‍ പങ്കെടുക്കാനെത്തിയ യുവാവ് മരിച്ചു. കണ്ണൂര്‍ തോട്ടടയിലാണ് സംഭവം. വിവാഹത്തില്‍ പങ്കെടുക്കാനെത്തിയ ഏച്ചൂര്‍ സ്വദേശി ജിഷ്ണുവാണു (26) മരിച്ചത്. 

സ്ഫോടനത്തില്‍ ഹേമന്ത്, അരവിന്ദ് എന്നിവര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയായിരുന്നു സംഭവം. തോട്ടടയിലെ വിവാഹ വീടിന്റെ സമീപത്താണ് സംഭവമുണ്ടായത്.
                           
One killed in bomb attack in Kannur, Kannur, News, Bomb Blast, Dead, Injured, Hospital, Police, Kerala.

വിവാഹ വീട്ടില്‍ കഴിഞ്ഞദിവസം രാത്രി നടന്ന സംഗീതപരിപാടിക്കിടെ വാക്കേറ്റവും കയ്യാങ്കളിയും ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. ഇത് പിന്നീട് നാട്ടുകാര്‍ ഇടപെട്ട് പരിഹരിച്ചിരുന്നു. ഞായറാഴ്ച രാവിലെ ചാലാട് വധൂഗൃഹത്തില്‍ വെച്ചായിരുന്നു വിവാഹം. വിവാഹച്ചടങ്ങ് കഴിഞ്ഞ് വരനും വധുവും അടക്കമുള്ള വിവാഹ സംഘം വീട്ടിലേക്ക് ആഘോഷമായി വരുന്നതിനിടെയാണ് സ്ഫോടനമുണ്ടായത്.

സ്ഫോടനത്തില്‍ കൊല്ലപ്പെട്ട ജിഷ്ണുവിന്റെ തലയോട്ടി ചിതറിയനിലയിലാണ്. സംഭവസ്ഥലത്തുനിന്ന് പൊട്ടാത്ത മറ്റൊരു ബോംബ് കൂടി കണ്ടെടുത്തിട്ടുണ്ട്. ബോംബുമായി അക്രമിക്കാന്‍ വന്ന സംഘത്തില്‍പെട്ട യുവാവ് തന്നെയാണ് കൊല്ലപ്പെട്ടതെന്നാണ് പ്രാഥമികവിവരം. ശനിയാഴ്ച രാത്രിയുണ്ടായ തര്‍ക്കത്തിന് പ്രതികാരമായാണ് സംഘം ബോംബുമായി വന്നതെന്നാണ് പൊലീസ് സംശയിക്കുന്നത്. എന്നാല്‍ ഇതുസംബന്ധിച്ച സ്ഥിരീകരണമുണ്ടായിട്ടില്ല.

Keywords:  One killed in bomb attack in Kannur, Kannur, News, Bomb Blast, Dead, Injured, Hospital, Police, Kerala.

Post a Comment