അജ്മീറില്‍ പാകിസ്താനുവേണ്ടി പ്രവര്‍ത്തിക്കുന്ന മുസ്ലിം ചാരന്മാരെ സൈന്യം പിടികൂടിയോ? പുറത്തുവന്ന വീഡിയോ 2 വര്‍ഷം മുമ്പുള്ളത്; അറിയാം വിശദമായി!

 


ന്യൂഡെല്‍ഹി: (www.kvartha.com 22.02.2022) അജ്മീറില്‍ പാകിസ്താനുവേണ്ടി പ്രവര്‍ത്തിക്കുന്ന മുസ്ലീം ചാരന്മാരെ സൈന്യം പിടികൂടിയെന്ന അവകാശവാദത്തോടെ കഴിഞ്ഞദിവസങ്ങളില്‍ പ്രചരിച്ച വീഡിയോ അടുത്തിടെ വൈറലായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥര്‍ മുസ്ലീം യുവാക്കളെ മര്‍ദിക്കുന്നതും വീഡിയോയില്‍ കാണാം.

അജ്മീറില്‍ പാകിസ്താനുവേണ്ടി പ്രവര്‍ത്തിക്കുന്ന മുസ്ലിം ചാരന്മാരെ സൈന്യം പിടികൂടിയോ? പുറത്തുവന്ന വീഡിയോ 2 വര്‍ഷം മുമ്പുള്ളത്; അറിയാം വിശദമായി!

നിരവധി ട്വിറ്റെര്‍, ഫേസ്ബുക് ഉപയോക്താക്കള്‍ 15 സെകന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ ഹിന്ദിയില്‍ ഒരു അടിക്കുറിപ്പോടെ പങ്കുവെച്ചു. 'പാകിസ്താനുവേണ്ടി അജ്മീറില്‍ ചാരപ്പണി നടത്തിയതിന് സൈന്യം മുഹമ്മദ് യൂനസിനെയും, അഹ് മദ് മൗലാനയെയും,സദ്ദാമിനെയും തല്ലുന്നു' എന്നായിരുന്നു അടിക്കുറിപ്പ്.

എന്നാല്‍ ഈ വീഡിയോയ്ക്ക് രണ്ട് വര്‍ഷം പഴക്കമുണ്ടെന്നും ലോക്ഡൗണ്‍ കാലത്ത് മധ്യപ്രദേശിലെ രത്‌ലാമില്‍ നിന്നുള്ളതാണ് വീഡിയോ ക്ലിപ് എന്നും ദേശീയ മാധ്യമമായ ഇന്‍ഡ്യ ടുഡേ കണ്ടെത്തി. 2020 ഏപ്രിലില്‍ കോവിഡ് -19 ദേശീയ ലോക് ഡൗണ്‍ സമയത്ത്, കര്‍ഫ്യൂ ലംഘിച്ച് രത്‌ലാമിലെ ഉങ്കാല റോഡില്‍ വെള്ളിയാഴ്ച പ്രാര്‍ഥന നടത്താന്‍ പ്രദേശത്തെ പള്ളിയിലേക്ക് പോയ ആളുകള്‍ക്കെതിരെ പൊലീസ് ലാത്തിവീശി. ആ വീഡിയോയാണ് അജ്മീറിലെ പാകിസ്താന്‍ ചാരന്മാരെന്ന വ്യാജേന പ്രചരിപ്പിച്ചതെന്നും ഇന്‍ഡ്യാ ടുഡേ കണ്ടെത്തി.

എന്നാല്‍ ഈ വീഡിയോ തന്നെ രത്‌ലാമില്‍ നിന്നുള്ളതാണെന്ന അവകാശവാദവുമായി ഒരു മാധ്യമപ്രവര്‍ത്തകന്‍ ട്വിറ്റെറില്‍ പോസ്റ്റ് ചെയ്തു. 2020 ഏപ്രിലില്‍ വിവിധ മുഖ്യധാരാ മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലും പ്രസിദ്ധീകരിച്ച സംഭവത്തിന്റെ നിരവധി വാര്‍ത്താ റിപോര്‍ടുകളും വീഡിയോകളും ഇന്‍ഡ്യാ ടുഡേ കണ്ടെത്തി.

ലോക് ഡൗണ്‍ സമയത്ത് ഒരു കൂട്ടം മുസ്ലീം യുവാക്കള്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് വെള്ളിയാഴ്ച കൂട്ട പ്രാര്‍ഥന നടത്താന്‍ രത്‌ലാമിലെ ഉങ്കാല റോഡിലുള്ള ഒരു പ്രാദേശിക പള്ളിയില്‍ ഒത്തുകൂടി. ലോകല്‍ പൊലീസ് സ്ഥലത്തെത്തി, കോവിഡ് -19 പ്രോടോകോള്‍ ലംഘിച്ചതിന് കുറച്ച് പേരെ അറസ്റ്റ് ചെയ്തു- എന്നാണ് വാര്‍ത്താ റിപോര്‍ടുകള്‍ പറയുന്നത്.

കടപ്പാട്: ചയാന്‍ കുണ്ഡു, ഇന്‍ഡ്യ ടുഡേ, ഫാക്ട് ചെക്.

Keywords: Old video of police action during lockdown does viral with Pakistan twist, New Delhi, News, Video, Army, Social Media, Trending, Media, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia