ഭുവനേശ്വര്‍: (www.kvartha.com 26.02.2022) ഒഡിഷ മുന്‍മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഹേമാനന്ദ ബിശ്വാല്‍ (82) അന്തരിച്ചു. ന്യുമോണിയ ബാധിച്ച് ഭുവനേശ്വറിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. രണ്ട് തവണ ഇദ്ദേഹം ഒഡിഷയുടെ മുഖ്യമന്ത്രി പദം അലങ്കരിച്ചിട്ടുണ്ട്.
ബിശ്വാലിന്റെ മരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്നായിക്കും അനുശോചനമറിയിച്ചു. നീണ്ട കാലത്തെ രാഷ്ട്രീയ പാരമ്പര്യമുള്ള ബിശ്വാലിന് ഒരുപാട് കാലം ജനങ്ങളെ സേവിക്കാന്‍ കഴിഞ്ഞുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. കോണ്‍ഗ്രസിന് വേണ്ടി എന്നും നിലകൊണ്ട വ്യക്തിയായിരുന്നുവെന്ന് ഒഡിഷ കോണ്‍ഗ്രസ് പ്രസിഡന്റ് പറഞ്ഞു.
ഒഡീഷയില്‍ ഗോത്രവിഭാഗത്തില്‍ നിന്നുള്ള ആദ്യ മുഖ്യമന്ത്രിയാണ് ഹേമാനന്ദ ബിശ്വാല്‍. 1989 മുതല്‍ 1990 വരെയും 1999 മുതല്‍ 2000 വരെയുമാണ് ഇദ്ദേഹം മുഖ്യമന്ത്രിയായത്. 89ല്‍ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ജെ ബി പട്‌നായികിന് പകരമാണ് ഇദ്ദേഹം മുഖ്യമന്ത്രിയായത്. 1995ല്‍ ഡെപ്യൂടി മുഖ്യമന്ത്രിയായിരുന്നു. 2009 ല്‍ ഒഡീഷയിലെ സുന്ദര്‍ഗഢ് ലോക്‌സഭാ
മണ്ഡലത്തില്‍ നിന്ന് വിജയിച്ച് എം പിയായി തെരഞ്ഞെടുക്കപ്പെട്ടു.
മണ്ഡലത്തില്‍ നിന്ന് വിജയിച്ച് എം പിയായി തെരഞ്ഞെടുക്കപ്പെട്ടു.