തിരുവനന്തപുരം: (www.kvartha.com 05.02.2022) തിരുവനന്തപുരം വെഞ്ഞാറമൂട്ടില്‍ കന്യാസ്ത്രീകള്‍ സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് ഒരു മരണം. തിരുവനന്തപുരം പോങ്ങുംമൂട് പ്രവര്‍ത്തിക്കുന്ന ഡോക്ടേഴ്‌സ് ഓഫ് മേരി സഭയിലെ സിസ്റ്റര്‍ ഗ്രേസ് മാത്യുവാണ് (55) മരിച്ചത്. അപകടത്തില്‍ കൂടെയുണ്ടായിരുന്ന നാല് പേര്‍ക്ക് പരിക്കേറ്റു.
പുലര്‍ചെ നാല് മണിക്കാണ് സംഭവം. തൃശ്ശൂരില്‍ നിന്നും നെടുമങ്ങാട്ടേയ്ക്ക് വരുന്നതിനിടയിലുള്ള യാത്രയില്‍ പിരപ്പന്‍കോട് വച്ചാണ് അപകടം ഉണ്ടായത്.