Follow KVARTHA on Google news Follow Us!
ad

കേരളത്തില്‍ നിന്നും ഗോവയില്‍ നിന്നും വരുന്നവര്‍ക്കുള്ള നിബന്ധനകളില്‍ ഇളവു വരുത്തി കര്‍ണാടക; ആര്‍ ടി പി സി ആര്‍ പരിശോധന ഒഴിവാക്കി

#ഇന്നത്തെ വാര്‍ത്തകള്‍,#ദേശീയ വാര്‍ത്തകള്‍, Bangalore,Karnataka,News,Health,Health and Fitness,COVID-19,National,
ബെന്‍ഗ്ലൂര്‍: (www.kvartha.com 16.02.2022) കോവിഡ് കുറയുന്ന സാഹചര്യത്തില്‍ കേരളത്തില്‍ നിന്ന് വരുന്നവര്‍ക്കുള്ള നിബന്ധനകളില്‍ ഇളവു വരുത്തി കര്‍ണാടക. ഇതു സംബന്ധിച്ച് കര്‍ണാടക സര്‍കാര്‍ ഉത്തരവിറക്കി. കര്‍ണാടകത്തിലേക്ക് പ്രവേശിക്കാന്‍ ഇനി മുതല്‍ ആര്‍ ടി പി സി ആര്‍ നെഗറ്റിവ് ഫലം നിര്‍ബന്ധമില്ലെന്ന് ഉത്തരവില്‍ പറയുന്നു.

No need for negative RT-PCR report to enter state from Kerala, Goa: Karnataka, Bangalore, Karnataka, News, Health, Health and Fitness, COVID-19, National

അതേസമയം, വാക്‌സിനേഷന്‍ ചെയ്ത സര്‍ടിഫികറ്റ് നിര്‍ബന്ധമാണ്. കേരളം, ഗോവ എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്കാണ് നിലവില്‍ കര്‍ണാടകയില്‍ ആര്‍ ടി പി സി ആര്‍ പരിശോധന ഫലം നിര്‍ബന്ധമാക്കിയിരുന്നത്. ഈ രണ്ടു സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവര്‍ക്കും ഇനി ആര്‍ ടി പി സി ആര്‍ പരിശോധന ഫലം ആവശ്യമില്ലെന്ന് കര്‍ണാടക സര്‍കാരിന്റെ ഉത്തരവില്‍ വ്യക്തമാക്കി. എന്നാല്‍ വാക്‌സിനേഷന്‍ ചെയ്ത സര്‍ടിഫികറ്റ് വേണം.

Keywords: No need for negative RT-PCR report to enter state from Kerala, Goa: Karnataka, Bangalore, Karnataka, News, Health, Health and Fitness, COVID-19, National.

Post a Comment