കുടി ഒരു ക്രമസമാധാന പ്രശ്നമായി; കടകള്‍ക്ക് പുറത്തുള്ള തിരക്ക് നിയന്ത്രിക്കാന്‍ മദ്യത്തിന് പ്രഖ്യാപിച്ച ഇളവുകള്‍ നിര്‍ത്തലാക്കി ഡെല്‍ഹി സര്‍കാര്‍
Feb 28, 2022, 21:17 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡെല്‍ഹി: (www.kvartha.com 28.02.2022) തിങ്കളാഴ്ച മദ്യശാലകള്‍ക്ക് പുറത്ത് വലിയ ജനത്തിരക്ക് ഉണ്ടായതിനെ തുടര്‍ന്ന് ക്രമസമാധാന പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി മദ്യത്തിന്റെ വിലയില്‍ ഇളവ് നല്‍കുന്നത് നിര്‍ത്തലാക്കാന്‍ ഡെല്‍ഹി സര്‍കാര്‍ ഉത്തരവിട്ടു. മദ്യവിലയില്‍ കിഴിവുകളോ ഇളവുകളോ നല്‍കേണ്ടെന്ന് എക്സൈസ് വകുപ്പ് പുറത്തിറക്കിയ വിജ്ഞാപനത്തില്‍ അറിയിച്ചു.

ഡെല്‍ഹിയിലെ മദ്യശാലകളില്‍ റീടെയില്‍ ഷോപുകള്‍ വഴി കിഴിവ് വാഗ്ദാനം ചെയ്യുന്നതിനാല്‍, മദ്യശാലകള്‍ക്ക് പുറത്ത് വലിയ ജനക്കൂട്ടം ഉണ്ടാവുകയും ക്രമസമാധാന പ്രശ്‌നത്തിലേക്ക് നയിക്കുകയും പ്രദേശവാസികള്‍ക്ക് അസൗകര്യമുണ്ടാക്കുകയും ചെയ്ത സംഭവങ്ങള്‍ റിപോര്‍ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് സര്‍കാര്‍ അറിയിപ്പില്‍ പറയുന്നു.
മാര്‍ച് അവസാനത്തോടെ മദ്യം വില്‍ക്കുന്നതിനുള്ള ലൈസന്‍സ് പുതുക്കാന്‍ തയ്യാറെടുക്കുമ്പോള്‍ നിലവിലുള്ള സ്റ്റോക് വിറ്റഴിക്കാനുള്ള ശ്രമത്തില്‍ ഡെല്‍ഹിയിലെ മദ്യശാലകള്‍ വലിയ ഇളവ് വാഗ്ദാനം ചെയ്തിരുന്നു.
സര്‍കാരിന്റെ പുതിയ എക്സൈസ് നയത്തിന്റെ ഫലമായി ചില മുന്തിയ ബ്രാന്‍ഡുകള്‍ക്ക് 35 ശതമാനം വരെ വില കുറഞ്ഞിരുന്നു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.