ലഷ്‌കറിന്റെ ഓവര്‍ഗ്രൗൻഡ് ഓപറേറ്ററായ ഖുറം പര്‍വേസിന് രഹസ്യ വിവരങ്ങള്‍ ചോര്‍ത്തുന്നതായി ഇന്റലിജന്‍സ് ബ്യൂറോ (ഐബി) നല്‍കിയ സൂചനയെത്തുടര്‍ന്ന് ഗാലന്‍ട്രി അവാര്‍ഡ് നേടിയ പൊലീസ് ഉദ്യോഗസ്ഥനെതിരെ അന്വേഷണം നടത്തിവരികയായിരുന്നു. മനുഷ്യാവകാശ പ്രവര്‍ത്തകനെന്ന് നടിച്ച ഖുറം പര്‍വേസിനെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമ (യുഎപിഎ) പ്രകാരമാണ് അറസ്റ്റ് ചെയ്തത്.
ചാരവൃത്തി, കൊള്ളയടിക്കല്‍, ഔദ്യോഗിക രഹസ്യ നിയമത്തിന്റെ ലംഘനം എന്നീ കുറ്റങ്ങള്‍ക്ക് ഐപിഎസ് ഉദ്യോഗസ്ഥന്‍ അന്വേഷണം നേരിടുന്നു. അന്വേഷണത്തിനിടെ നേഗിയുടെ വീട്ടിലും എന്‍ഐഎ പരിശോധിച്ചിരുന്നു.
ലഷ്‌കര്‍-ഇ-തൊയ്ബയുടെ 'ഓവര്‍ഗ്രൗൻഡ് വര്‍കര്‍ ശൃംഖല'യെക്കുറിച്ചുള്ള അന്വേഷണവുമായി ബന്ധപ്പെട്ട് നേഗി രഹസ്യ ഫയലുകള്‍ ചോര്‍ത്തിയിരുന്നു എന്നാണ് എന്‍ഐഎ പറയുന്നത്. 2021 നവംബറില്‍ ഏജന്‍സി രജിസ്റ്റര്‍ ചെയ്ത കേസില്‍ മുമ്പ് ആറ് പേര്‍ അറസ്റ്റിലായിട്ടുണ്ട്. അടുത്തിടെ അരവിന്ദ് ദിഗ്വിജയ് നേഗി വ്യക്തിപരമായ കാരണങ്ങളാല്‍ എന്‍ഐഎയില്‍ നിന്ന് തിരിച്ചയക്കണമെന്ന് അഭ്യർഥിച്ചിരുന്നു, തുടര്‍ന്ന് അദ്ദേഹത്തെ ഷിംലയില്‍ പൊലീസ് സൂപ്രണ്ടായി നിയമിച്ചിരുന്നു.
അരവിന്ദ് ദിഗ്വിജയ് നേഗി എന്‍ഐഎയില്‍ ഡെപ്യൂടേഷനില്‍ ആയിരിക്കുമ്പോള്‍ നിരവധി ഭീകരവാദ കേസുകള്‍ അന്വേഷിച്ചിരുന്നു. എന്‍ഐഎയില്‍ എസ് പി റാങ്കിലുള്ള ഉദ്യോഗസ്ഥനായിരുന്ന ഇയാള്‍ തീവ്രവാദ ഫൻഡിംഗ്, ഐ എസ് റിക്രൂട്മെന്റ്, വ്യാജ കറന്‍സി തുടങ്ങിയ വിവിധ കേസുകള്‍ അന്വേഷിച്ചിരുന്നു.
Keywords: News, National, New Delhi, NIA, Arrested, Top-Headlines, IPS Officer, Investigates, Police, Lashkar-e-Taiba, NIA arrests gallantry awardee IPS officer for ‘leaking sensitive documents’ to Lashkar-e-Taiba.
< !- START disable copy paste -->