Follow KVARTHA on Google news Follow Us!
ad

എച് ഐ വി വൈറസിന്റെ മാരകശേഷിയുള്ള വകഭേദം നെതര്‍ലന്‍ഡ്സില്‍ കണ്ടെത്തി

#ഇന്നത്തെ വാര്‍ത്തകള്‍, #ലോകവാര്‍ത്തകള്‍, Washington,News,Health,Health and Fitness,Researchers,Patient,World,
വാഷിങ്ടന്‍: (www.kvartha.com 05.02.2022) എച് ഐ വി വൈറസിന്റെ മാരകശേഷിയുള്ള വകഭേദം നെതര്‍ലന്‍ഡ്സില്‍ കണ്ടെത്തിയതായി ഒക്സ്ഫോര്‍ഡ് ഗവേഷകര്‍. 1980-90 കാലഘട്ടത്തിലാണ് ഇതിന്റെ ഉത്ഭവം. ഗവേഷണത്തിന്റെ ഭാഗമായി ശേഖരിച്ച സാമ്പിളുകളില്‍ വി ബി വകേഭേദം കണ്ടെത്തിയത് 109 പേരിലാണ്. ഇതില്‍ നാല് പേര്‍ മാത്രമാണ് നെതര്‍ലന്‍ഡ്സിന് പുറത്തുള്ളത്.
                  
New 'Highly Virulent' Strain Of HIV Discovered In The Netherlands, Washington, News, Health, Health and Fitness, Researchers, Patient, World.

പുതിയ വകഭേദങ്ങള്‍ കണ്ടെത്തുന്നത് സ്വാഭാവികമാണെന്ന് പറഞ്ഞ ഗവേഷകര്‍ എന്നാല്‍ മാരകശേഷിയുള്ളവയെ കണ്ടെത്തുന്നത് അപകടസൂചനയാണെന്നും സൂചിപ്പിക്കുന്നു. 2014ലും വി ബി വകഭേദം ബാധിച്ചവരെ കണ്ടെത്തിയിട്ടുണ്ടെന്നും റിപോര്‍ടില്‍ പരാമര്‍ശിക്കുന്നു.

ആധുനിക ചികിത്സയുടെ ഗുണമേന്മകൊണ്ട് നിലവില്‍ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും പഠന റിപോര്‍ടില്‍ പറയുന്നു. വി ബി വകഭേദത്തിന് മറ്റ് വകഭേദങ്ങളെക്കാള്‍ അഞ്ചര മടങ്ങ് അധികം വൈറസിന്റെ സാന്നിധ്യത്തിന് വരെ കാരണമാകാനുള്ള കെല്‍പുണ്ടെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടി.

ഇത് രോഗിയുടെ പ്രതിരോധ ശേഷിയെ വളരെ വേഗം ഇല്ലാതാക്കും. എന്നാല്‍ മെച്ചപ്പെട്ട ചികിത്സാ സൗകര്യങ്ങളുടെ ലഭ്യതയാല്‍ വിബി വകഭേദം ബാധിച്ചവര്‍ക്കും ആരോഗ്യനിലയില്‍ വേഗം പുരോഗതി കൈവരിക്കാന്‍ സാധിക്കുന്നുണ്ട്. അതിനാല്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ഒക്സ്ഫോര്‍ഡിലെ എപിഡെമോളജിസ്റ്റ് ക്രിസ് വൈമാന്റ് വ്യക്തമാക്കി. 1980-90 കാലഘട്ടത്തില്‍ രൂപപ്പട്ട ഈ വകഭേദം 2010 മുതല്‍ അപ്രത്യക്ഷമായി തുടങ്ങിയന്നും ഗവേഷകര്‍ പറയുന്നു.

നെതര്‍ലന്‍ഡ്സില്‍ കൂടുതലായി എച് ഐ വി ചികിത്സ നടക്കുന്നതല്ല വൈറസിന്റെ പുതിയ വകഭേദത്തിന് കാരണമെന്നും റിപോര്‍ടില്‍ പറയുന്നു. ലോകാരോഗ്യ സംഘടനയുടെ നിര്‍ദേശം അനുസരിച്ച് കൃത്യമായ പരിശോധനയും പ്രതിരോധ ശേഷി മെച്ചപ്പെടുത്താന്‍ വളരെ വേഗത്തില്‍ തുടങ്ങുന്ന ചികിത്സയും വലിയ പ്രാധാന്യമാണ് അര്‍ഹിക്കുന്നതെന്നും പഠന റിപോര്‍ടില്‍ വ്യക്തമാക്കുന്നു.

Keywords: New 'Highly Virulent' Strain Of HIV Discovered In The Netherlands, Washington, News, Health, Health and Fitness, Researchers, Patient, World.

Post a Comment