Follow KVARTHA on Google news Follow Us!
ad

സ്വന്തമായി ഇരുചക്ര വാഹനം വാങ്ങാനുള്ള യുവാവിന്റെ ആഗ്രഹം സാധിച്ചത് ഇങ്ങനെ! കയ്യടിച്ച് ഇന്റര്‍നെറ്റ് ലോകം

#ഇന്നത്തെ വാര്‍ത്തകള്‍,#ദേശീയ വാര്‍ത്തകള്‍, Assam,News,Local News,Vehicles,Social Media,Video,National,
ദിസ് പുര്‍: (www.kvartha.com 18.02.2022) ജൂലിയ കാര്‍ണി പതിവായി ചൊല്ലുന്ന കവിത പറയുന്നു, 'ചെറിയ വെള്ളത്തുള്ളികള്‍... ശക്തമായ സമുദ്രം ഉണ്ടാക്കും'. ഇപ്പോള്‍ അസമിലെ ഒരു കടയുടമ നാണയങ്ങളിലൂടെയാണെങ്കിലും ഈ വരികള്‍ ഹൃദയത്തിലേറ്റിയതായി തോന്നുന്നു. 

സ്വന്തമായി ഇരുചക്ര വാഹനം വാങ്ങാന്‍ ആഗ്രഹിച്ച കടയുടമ മാസങ്ങളോളം നാണയങ്ങള്‍ സ്വരൂപിച്ചു, ഒടുവില്‍ തന്റെ സമ്പാദ്യം ചാക്കിലാക്കി അടുത്തിടെ ഒരു ഷോറൂമിലേക്ക് കൊണ്ടുപോയി. അദ്ദേഹത്തിന്റെ അത്ഭുതകരമായ കഥ ഇപ്പോള്‍ ഓണ്‍ലൈനില്‍ ചര്‍ച്ചയായിരിക്കുകയാണ്.

യൂട്യൂബര്‍ ഹിരാക് ജെ ദാസ് കടയുടമ വാഹനം വാങ്ങിയ ചിത്രങ്ങള്‍ ഫേസ്ബുകില്‍ പോസ്റ്റ് ചെയ്തതോടെയാണ് സംഭവം പുറത്തറിഞ്ഞത്. 'ഒരു സ്വപ്നം സാക്ഷാത്കരിക്കാന്‍ ധാരാളം പണം ആവശ്യമാണെങ്കിലും, ചിലപ്പോഴൊക്കെ അത് കുറച്ച് കുറച്ച് സമ്പാദിച്ച് നിറവേറ്റാം.' ദാസ് എഴുതുന്നു.

Netizens cheer as Assam man buys scooter with a sack full of savings in coins, Assam, News, Local News, Vehicles, Social Media, Video, National

സ്റ്റേഷനറി കടയുടമയെ കാണിക്കുന്ന ഒരു വീഡിയോയും അദ്ദേഹം യൂട്യൂബില്‍ പോസ്റ്റ് ചെയ്തു. ഇരുചക്ര വാഹനം വാങ്ങാന്‍ ഏഴോ എട്ടോ മാസമായി താന്‍ തുട്ടുകള്‍ മാറ്റിവെക്കാന്‍ തുടങ്ങിയിട്ടെന്ന് ഇയാള്‍ വീഡിയോയില്‍ അവകാശപ്പെട്ടു. ആവശ്യത്തിന് പണമായി എന്നു തോന്നിയപ്പോള്‍, അദ്ദേഹം അസമിലെ ബാര്‍പേട്ട ജില്ലയിലെ ഹൗലിയിലെ ഒരു സ്‌കൂടര്‍ ഷോറൂമില്‍ പോയി വാഹനം വാങ്ങി.

മൂന്ന് പേര്‍ ചാക്ക് നിറയെ നാണയങ്ങള്‍ കടയിലേക്ക് കൊണ്ടുപോകാന്‍ പാടുപെടുന്നത് വീഡിയോയില്‍ കാണാം. ഇത് പ്ലാസ്റ്റിക് കുട്ടകളിലേക്ക് മാറ്റിവച്ചിരിക്കുന്ന ചിത്രവുമുണ്ട്. പുതിയ ബൈക് ഉടമ പേപറുകളില്‍ ഒപ്പിടുന്നതും തന്റെ സ്വപ്ന വാഹനത്തിന്റെ താക്കോല്‍ വാങ്ങുന്നതും വീഡിയോയില്‍ കാണാം.

വീഡിയോ സോഷ്യല്‍ മീഡിയയില്‍ തരംഗം സൃഷ്ടിച്ചപ്പോള്‍, നെറ്റിസന്‍സ് കടയുടമയുടെ പ്രതിബദ്ധതയെ അഭിവാദ്യം ചെയ്തു, കഠിനാധ്വാനവും ക്ഷമയും കൊണ്ട് സ്വപ്നങ്ങള്‍ യാഥാര്‍ഥ്യമാകുമെന്ന് പലരും അഭിപ്രായപ്പെട്ടു.

 

Keywords: Netizens cheer as Assam man buys scooter with a sack full of savings in coins, Assam, News, Local News, Vehicles, Social Media, Video, National.

Post a Comment