മുംബൈ: (www.kvartha.com 19.02.2022) 12 കോടി രൂപയുടെ അനധികൃത സ്വത്ത് സമ്പാദന കേസില്‍ കോടീശ്വരനായ കോണ്‍സ്റ്റബിളിനും ഭാര്യക്കും എതിരെ കേസെടുത്ത് എ സി ബി. 12.65 കോടി രൂപയുടെ സ്വത്ത് സമ്പാദിച്ചെന്ന കേസിലാണ് പൊലീസ് കോണ്‍സ്റ്റബിളിനും ഭാര്യയ്ക്കും എതിരെ അഴിമതി വിരുദ്ധ ബ്യൂറോയുടെ (എസിബി) മുംബൈ യൂനിറ്റ് വ്യാഴാഴ്ച കേസെടുത്തത്. 'കോടിപതി' കോണ്‍സ്റ്റബിളിന് നിരവധി ഫ് ളാറ്റുകളും ഒരു ബന്‍ഗ്ലാവും കൃഷിഭൂമിയുമുണ്ടെന്ന് എസിബി വൃത്തങ്ങള്‍ പറഞ്ഞു.
നൈഗോണില്‍ ലോകല്‍ ആംസ് ഡിവിഷനില്‍ ജോലി ചെയ്യുന്ന സുരേഷ് ബാംനെയ്‌ക്കെതിരെയും ഭാര്യ ലതയ്‌ക്കെതിരെയുമാണ് എസി ബി കേസെടുത്തത്. ക്രൈംബ്രാഞ്ചിലും തീവ്രവാദ വിരുദ്ധ സ്‌ക്വാഡിലും ബാംനെ സേവനമനുഷ്ഠിച്ചിട്ടുണ്ടെന്ന് എസിബി വൃത്തങ്ങള്‍ അറിയിച്ചു.
2000 മുതല്‍ 2018 വരെയുള്ള സര്‍കാര്‍ സര്‍വീസ് കാലയളവില്‍ തന്റെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് 12.65 കോടി രൂപയുടെ സ്വത്ത് സമ്പാദിച്ചതായി എസിബി എഫ്ഐആറില്‍ ആരോപിക്കുന്നു. ഇത് അദ്ദേഹത്തിന്റെ അറിയപ്പെടുന്ന വരുമാന സ്രോതസ്സുകളേക്കാള്‍ 1,512 ശതമാനം കൂടുതലാണ്. പ്രസ്തുത കുറ്റകൃത്യത്തില്‍ ഭാര്യ ലത ഇദ്ദേഹത്തെ സഹായിച്ചതായുള്ള പരാതിയും ഉയര്‍ന്നിട്ടുണ്ടെന്നും എ സി ബി പറഞ്ഞു.
'ബാംനെയ്ക്ക് വഡാലയില്‍ നാല് ഫ് ളാറ്റുകളും ഖാര്‍ഘറില്‍ ഒരു ബന്‍ഗ്ലാവും സാംഗ്ലിയില്‍ കൃഷിഭൂമിയുമുണ്ട്. ഇയാളുടെ ബാങ്ക് അകൗണ്ട് വിശദാംശങ്ങള്‍ പരിശോധിച്ചപ്പോള്‍ എട്ട് കോടി രൂപയുടെ ഇടപാടുകള്‍ നടന്നിട്ടുണ്ടെന്നും ബാക്കി സ്ഥാവര സ്വത്തുക്കളാണെന്നും കണ്ടെത്തി. ചില സ്വത്തുക്കള്‍ ബാംനെയുടെ ഭാര്യയുടെ പേരിലാണ്. അവര്‍ക്ക് ബിസിനസ് ഒന്നും ഇല്ലെങ്കിലും ബാങ്ക് അകൗണ്ടില്‍ വലിയ ഇടപാടുകള്‍ നടന്നിട്ടുണ്ട്,' എന്നും എസിബി വൃത്തങ്ങള്‍ പറഞ്ഞു.
എസിബി ഉദ്യോഗസ്ഥര്‍ പറയുന്നതനുസരിച്ച്, അറിയാവുന്ന വരുമാന സ്രോതസ്സുകള്‍ക്കപ്പുറം സ്വത്ത് സമ്പാദിച്ചതായി ബാംനെയ്ക്കെതിരെ 2018 ല്‍ പരാതി ലഭിച്ചിരുന്നു. പരാതിയില്‍ വിവേകപൂര്‍ണമായ അന്വേഷണം നടത്തുകയും ബാംനെ സമ്പാദിച്ച സ്വത്തുക്കളുടെ വിശദാംശങ്ങള്‍ കണ്ടെത്തുകയും ചെയ്തു. ഇതിന്റെ ഭാഗമായി ബാംനെക്കെതിരെ ക്രിമിനല്‍ കുറ്റം രെജിസ്റ്റര്‍ ചെയ്തു. എന്നാല്‍ കേസില്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
Keywords: Mumbai: Crorepati constable, wife booked in Rs 12 cr disproportionate assets case by ACB, Mumbai, News, Police, Case, Complaint, Probe, National.