Follow KVARTHA on Google news Follow Us!
ad

1,034 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ചതായി കണ്ടെത്തി; മുംബൈ വ്യവസായി അറസ്റ്റില്‍

Mumbai businessman arrested for money laundering worth Rs 1,034 crore #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
മുംബൈ: (www.kvartha.com 03.02.2022)  മുംബൈയിലെ ഒരു ബഹുനില കെട്ടിടം പുനര്‍നിര്‍മിക്കുന്നതുമായി ബന്ധപ്പെട്ട ഭൂമി കുംഭകോണത്തില്‍ 1,034 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിക്കല്‍ നടന്നെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് മഹാരാഷ്ട്ര ആസ്ഥാനമായുള്ള വ്യവസായിയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ബുധനാഴ്ച അറസ്റ്റ് ചെയ്തു. ഗുരു ആശിഷ് കണ്‍സ്ട്രക്ഷന്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന കംപനിയുടെ മുന്‍ ഡയറക്ടര്‍ പ്രവീണ്‍ റൗടിനെ മുംബൈയിലെ ഇ ഡി ഓഫീസില്‍ ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് അറസ്റ്റ് ചെയ്തത്. ഇയാളുമായി ബന്ധമുള്ള സ്ഥലങ്ങള്‍ ചൊവ്വാഴ്ച ഏജെന്‍സി പരിശോധിച്ചിരുന്നു.
   
India, Mumbai, National, News, Top-Headlines, Black Money, Arrested, Cash, Guru ashish construction private limited, ED Office, Investigation, Flat, Maharashtra, Mumbai businessman arrested for money laundering worth Rs 1,034 crore.

മുംബൈയിലെ പ്രത്യേക പ്രിവന്‍ഷന്‍ ഓഫ് മണി ലോണ്ടറിംഗ് ആക്ട് (പിഎംഎല്‍എ) കോടതിയില്‍ ഹാജരാക്കിയ റാവുത്തിനെ ഫെബ്രുവരി ഒമ്പത് വരെ കസ്റ്റഡിയില്‍ വിട്ടു. 1000 കോടിയിലധികം രൂപയുടെ ഫൻഡ് തട്ടിപ്പ്, കള്ളപ്പണം വെളുപ്പിക്കല്‍ എന്നീ കുറ്റങ്ങളില്‍ പ്രവീണ്‍ റാവത് ഉള്‍പെട്ടതായി കണ്ടെത്തിയിട്ടുണ്ട്.

സബര്‍ബന്‍ മുംബൈയിലെ ഗോരേഗാവ് ഏരിയയില്‍ തൊഴിലാളികള്‍ക്ക് കുറഞ്ഞനിരക്കില്‍ താമസിക്കുന്നതിനുള്ള ബഹുനില കെട്ടിടം പുനര്‍ നവീകരിക്കുന്നതില്‍ ഗുരു ആശിഷ് കണ്‍സ്ട്രക്ഷന്‍ പ്രൈവറ്റ് ലിമിറ്റഡ് ഉള്‍പെട്ടിട്ടുണ്ടെന്ന് ഇ ഡി പറഞ്ഞു. മഹാരാഷ്ട്ര ഹൗസിംഗ് ഏരിയ ഡെവലപ്മെന്റ് അതോറിറ്റിയുടെ (എം എച് എ ഡി എ) 47 ഏകര്‍ സ്ഥലത്ത് 672 വാടകക്കാരുണ്ടായിരുന്നു. ഹൗസിംഗ് ഡെവലപ്മെന്റ് ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡിന്റെ (HDIL) ഒരു അനുബന്ധ കമ്പനിയാണ് ഗുരു ആശിഷ് കണ്‍സ്ട്രക്ഷന്‍ പ്രൈവറ്റ് ലിമിറ്റഡ്.

പഞ്ചാബ് ആന്‍ഡ് മഹാരാഷ്ട്ര കോ-ഓപറേറ്റീവ് (പിഎംസി) ബാങ്കില്‍ നടന്ന ഏകദേശം 4,300 കോടി രൂപയുടെ തട്ടിപ്പുമായി ബന്ധപ്പെട്ട് ഇ ഡിയും മറ്റ് ചില ഏജെന്‍സികളും എച് ഡി ഐ എലില്‍ അന്വേഷണം നടത്തിവരികയാണ്. ഗുരു ആശിഷ് വാടകക്കാരുമായും എം എച് എ ഡി എയുമായും ചേര്‍ന്ന് കെട്ടിടം നവീകരിക്കുന്നതിന് ഒരു 'ത്രികക്ഷി കരാറില്‍' ഏര്‍പെട്ടതായി ഇ ഡി പറഞ്ഞു.

ഗുരു ആശിഷ് കണ്‍സ്ട്രക്ഷന്‍സ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഡയറക്ടര്‍മാരായ രാകേഷ് കുമാര്‍ വാധവാനും സാരംഗ് വാധവാനും, പ്രവീണ്‍ റാവത് മറ്റുള്ളവരുമായി ചേര്‍ന്ന് വിവിധ ബില്‍ഡര്‍മാര്‍ക് 1,034 കോടി രൂപയ്ക്ക് എഫ് എസ് ഐ (ഫ്‌ലോര്‍ സ്‌പേസ് ഇന്‍ഡക്‌സ്) അനധികൃതമായി വിറ്റു. പുനരധിവാസ ഫ്‌ലാറ്റുകള്‍ എം എച് എ ഡി എയ്ക്ക് കൈമാറാതെയാണ് ഇത് ചെയ്തത്.

Keywords: India, Mumbai, National, News, Top-Headlines, Black Money, Arrested, Cash, Guru ashish construction private limited, ED Office, Investigation, Flat, Maharashtra, Mumbai businessman arrested for money laundering worth Rs 1,034 crore.

< !- START disable copy paste -->

Post a Comment