ഹൂസ്റ്റന്‍: (www.kvartha.com 08.02.2022) മകള്‍ക്കൊപ്പം കിടന്നുറങ്ങിയിരുന്ന മാതാവിനെ വെടിവച്ചു കൊലപ്പെടുത്തിയെന്ന കേസില്‍ യുവതി അറസ്റ്റില്‍. ഹൂസ്റ്റന്‍ ഹാരിസ് കൗന്‍ടിയില്‍ ഇക്കഴിഞ്ഞ ഫെബ്രുവരി അഞ്ചിന് ശനിയാഴ്ചയായിരുന്നു സംഭവം. ബ്രിടനി ബ്രൗണ്‍ (33) എന്ന യുവതിയാണു മാതാവ് എറിക് ഹാളിനെ വെടിവച്ചുകൊന്നുവെന്ന കേസില്‍ അറസ്റ്റിലായത്.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:
ജാര്‍മിസ് സ്ട്രീറ്റിലെ അപാര്‍ട്‌മെന്റ് കോംപ്ലക്‌സില്‍ ശനിയാഴ്ച രാവിലെ എത്തിയ ബ്രിടനി ബ്രൗണ്‍ കിടക്കയില്‍ കിടന്നിരുന്ന എറിക് ഹാളിനു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. സംഭവം അറിഞ്ഞു സ്ഥലത്തെത്തിയ പൊലീസ് വെടിയേറ്റു മരിച്ചു കിടന്നിരുന്ന മാതാവിനോടൊപ്പം പെണ്‍കുട്ടി ഉറക്കം നടിച്ചു കിടന്നിരുന്നതായാണു കണ്ടത്. മാതാവിനു നിരവധി തവണ വെടിയേറ്റിട്ടും കുട്ടിക്ക് ഒന്നും സംഭവിച്ചില്ല എന്നത് അത്ഭുതമാണെന്നു പൊലീസ് പറഞ്ഞു. എന്നാല്‍ മാതാവിന്റെ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല.
വെടിവെച്ച പ്രതിയെന്നു സംശയിക്കുന്ന ബ്രിടനി മയക്കുമരുന്നു കൈവശം വയ്ക്കല്‍, ക്രെഡിറ്റ് കാര്‍ഡ് തട്ടിപ്പ് തുടങ്ങി നിരവധി കേസുകളില്‍ പ്രതിയാണ്. ഇവര്‍ക്കെതിരെ കൊലപാതക കുറ്റം ചാര്‍ജ് ചെയ്തു ഹാരിസ് കൗന്‍ടി ജയിലിലടച്ചു. 200,000 ഡോളര്‍ ജാമ്യ തുക നിശ്ചയിച്ചിട്ടുണ്ട്. ബ്രിടനിയെ കോടതിയില്‍ ഹാജരാക്കിയെന്നും പൊലീസ് പറഞ്ഞു.
Keywords: Mother found dead next to daughter who was ‘fake sleeping’ during reported shooting, police say, Gun attack, Dead, Dead Body, Police, Arrested, Court, World.