സ്വന്തം കുഞ്ഞിനെ തൊട്ടാല്‍ ശരീരം ചൊറിഞ്ഞ് പൊട്ടുന്നു; നൊന്തുപെറ്റ കുഞ്ഞിനെ ലാളിക്കാന്‍ പോലും കഴിയാത്ത സങ്കടത്തില്‍ 32കാരി
Feb 11, 2022, 18:23 IST
ലന്‍ഡന്‍: (www.kvartha.com 11.02.2022) സ്വന്തം കുഞ്ഞിനെ തൊട്ടാല്‍ ശരീരം ചൊറിഞ്ഞ് പൊട്ടുന്ന അലര്‍ജിയില്‍ സങ്കടപ്പെട്ട് യുവതി. നൊന്തുപെറ്റ കുഞ്ഞിനെ ലാളിക്കാന്‍ പോലും കഴിയാത്തതിലുള്ള നിരാശയിലാണ് ഇന്‍ഗ്ലന്‍ഡിലെ ഹാംഷെയര്‍ സ്വദേശി ഫിയോണ ഹൂകെര്‍ എന്ന 32കാരി.
ലോകത്തിലെ 50,000 സ്ത്രീകളില്‍ ഒരാളെ മാത്രം ബാധിക്കുന്ന അപൂര്‍വ രോഗാവസ്ഥയാണ് യുവതിയെ അലട്ടുന്നത്. അടുത്തിടെയാണ് ഹൂകെര്‍ അമ്മയായത്. 31 ആഴ്ച ഗര്‍ഭിണിയായിരുന്നപ്പോഴാണ് ആദ്യമായി ഇത്തരത്തില്‍ വയറില്‍ ചൊറിച്ചിലും ചുവന്ന വലിയ പാടുകളും അനുഭവപ്പെട്ട് തുടങ്ങിയതെന്ന് ഫിയോണ പറയുന്നു. പിന്നീട് ഈ അവസ്ഥ കൂടി വന്നു.
മകനെ പ്രസവിച്ച ശേഷവും വയറിലാകെ ചൊറിച്ചിലും ചുവന്ന പാടുകളും കുമിളകളും കൊണ്ടുനിറഞ്ഞു. പരിഹാരം തേടി ആദ്യം യുവതി ഒരു ചര്‍മരോഗ വിദഗ്ധനെ കണ്ടു. സ്റ്റിറോയിഡ് ക്രീം ഉപയോഗിക്കാന്‍ നിര്‍ദേശിച്ചു. പ്രസവിച്ച് 24 മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ വീണ്ടും പാടുകളും കുമിളകളും പ്രത്യക്ഷപ്പെട്ടു. കുഞ്ഞിനെ പിടിക്കുന്നിടത്തെല്ലാം ശരീരത്തില്‍ കുമിളകള്‍ പ്രത്യക്ഷപ്പെടാനും ഇത് ചൊറിഞ്ഞ് പൊട്ടാനും തുടങ്ങി.
മാസങ്ങളോളം ഈ അവസ്ഥ തുടര്‍ന്നതോടെ വിദഗ്ദ ചികിത്സ നടത്തുകയും പംഫിഗോയിഡ് ഗസ്റ്റേനിസ് എന്ന രോഗമാണ് ഇതെന്ന് കണ്ടെത്തുകയും ചെയ്തു. ഫിയോനയുടെ ശരീരം അവളുടെ മകന്റെ ഡി എന്‍ എയിലെ ഒരു ജീനിനോട് പ്രതികരിക്കുകയാണ് ചെയ്യുന്നത്. ഇതോടെ രോഗപ്രതിരോധ സംവിധാനം ആ ശരീരത്തെ തന്നെ ആക്രമിക്കുകയും ചെയ്യുന്ന അവസ്ഥയാണിതെന്ന് റിപോര്‍ടുകള്‍ പറയുന്നു.
അലര്‍ജി നിയന്ത്രണ വിധേയമാക്കാന്‍ ശക്തമായ അളവില്‍ സ്റ്റിറോയിഡ് കഴിക്കാനായിരുന്നു ഡോക്ടര്‍മാരുടെ നിര്‍ദേശം. ക്രീമുകളും ഉപയോഗിച്ചു. ആറുമാസത്തിനുശേഷം അലര്‍ജി കുറഞ്ഞ് തുടങ്ങി. എന്നാല്‍ ക്രീമുകള്‍ ഇടയ്ക്കിടെ ഉപയോഗിക്കേണ്ടി വരുന്നുണ്ടെന്നും ഫിയോണ പറയുന്നു.
Keywords: Mom with agonizing blisters is 'allergic to her own baby', London, News, Woman, Health, Health and Fitness, Hospital, Treatment, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.