സ്ഥിതിഗതികൾ കൂടുതൽ സങ്കീർണമാവുകയും മരണസംഖ്യ ഉയരുകയും ചെയ്യുമ്പോൾ, ഒരു യുക്രേനിയൻ സൈനികന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. വീഡിയോയിൽ സൈനികൻ മാതാപിതാക്കളെ അഭിസംബോധന ചെയ്യുന്നതായി കാണാം. 'അമ്മേ, അച്ഛാ ഞാൻ നിങ്ങളെ സ്നേഹിക്കുന്നു', അജ്ഞാതനായ സൈനികൻ തന്റെ രാജ്യം ആക്രമണത്തിനിരയായപ്പോൾ വീഡിയോയിൽ പറയുന്നു.
A video of a Ukrainian soldier after the shelling appeared on social networks
— fazil Mir (@Fazilmir900) February 24, 2022
Mom, Dad, I love you."
#UkraineRussiaCrisis #Ukraine pic.twitter.com/Itz413EhHU
കൃത്യമായ ആക്രമണങ്ങളുടെ ഒരു പരമ്പരയിലൂടെ യുക്രെയ്നിന്റെ വ്യോമ പ്രതിരോധത്തെയും വ്യോമസേനയെയും തകർത്തതായി റഷ്യൻ പ്രതിരോധ മന്ത്രാലയം അവകാശപ്പെട്ടു. ഉക്രൈനിലുടനീളം വിമാനത്താവളങ്ങളും റൺവേകളും രാവിലെ മുതൽ സ്ഫോടനത്തിൽ കുലുങ്ങി.
ഡോൺബാസിൽ 'പ്രത്യേക ഓപറേഷൻ' ആരംഭിക്കുന്നതിനുള്ള ഉത്തരവിൽ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ ഒപ്പിട്ടതിന് ശേഷം നീങ്ങിയ റഷ്യൻ സൈനികരെ ഉക്രേനിയൻ അതിർത്തിയിൽ സൈന്യം ചെറുക്കുന്നില്ലെന്നും വ്യാഴാഴ്ച രാവിലെ റഷ്യൻ ഉദ്യോഗസ്ഥർ അവകാശപ്പെട്ടു.
കെട്ടിടം കേടുകൂടാതെയുണ്ടെങ്കിലും സെൻട്രൽ കീവിലെ യുക്രേനിയൻ പ്രതിരോധ മന്ത്രാലയ ഇന്റലിജൻസ് ആസ്ഥാനത്തിന് മുകളിൽ വ്യാഴാഴ്ച കറുത്ത പുക ഉയരുന്നതായി കാണപ്പെട്ടു. തങ്ങളുടെ ചില സൈനിക കമാൻഡ് സെന്ററുകൾ റഷ്യൻ മിസൈൽ ആക്രമണത്തിൽ തകർന്നതായി ഉക്രൈൻ പറഞ്ഞു.
കിഴക്കൻ നഗരമായ ഖാർകിവിന് സമീപമുള്ള റോഡിൽ നാല് റഷ്യൻ ടാങ്കുകൾ നശിപ്പിച്ചതായും ലുഹാൻസ്ക് മേഖലയിലെ ഒരു പട്ടണത്തിന് സമീപം 50 സൈനികരെ കൊലപ്പെടുത്തിയതായും രാജ്യത്തിന്റെ കിഴക്ക് ആറാമത്തെ റഷ്യൻ വിമാനം തകർത്തതായും യുക്രൈൻ സൈന്യം നേരത്തെ പറഞ്ഞിരുന്നു.
അസോവ് കടലിൽ രണ്ട് റഷ്യൻ സിവിലിയൻ ചരക്ക് കപ്പലുകൾ ഉക്രേനിയൻ മിസൈൽ ആക്രമണത്തിൽ തകർന്നു, ആളപായമുണ്ടായതായി ഫെഡറൽ സുരക്ഷാ സേവനത്തെ ഉദ്ധരിച്ച് റഷ്യയുടെ ടാസ് വാർത്താ ഏജൻസി വ്യാഴാഴ്ച റിപോർട് ചെയ്തു. അതിനിടെ, റഷ്യയുടെ അധിനിവേശത്തിൽ ആസ്തികൾ ഇടിഞ്ഞതിനാൽ ഉക്രെയ്നിലെ സെൻട്രൽ ബാങ്ക് വിദേശ നാണയ പണം പിൻവലിക്കൽ താൽക്കാലികമായി നിർത്തിവച്ചു.
നിരവധി ഇൻഡ്യൻ പൗരന്മാർ ഇപ്പോഴും യുക്രെയ്നിൽ കുടുങ്ങിക്കിടക്കുന്ന സാഹചര്യത്തിൽ, വിദ്യാർഥികളെ സഹായിക്കാൻ കേന്ദ്ര സർകാർ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ് ലൈൻ ആരംഭിച്ചു. ഡൽഹിയിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നിട്ടുണ്ട്, +911123012113, +911123914104, +911123017905, 1800118797 എന്നിവയാണ് ഹെൽപ് ലൈൻ നമ്പറുകൾ.
ബദൽ ക്രമീകരണങ്ങൾ നടത്തുന്നുണ്ടെന്നും ഇൻഡ്യക്കാർക്ക് രാജ്യത്തിന്റെ പടിഞ്ഞാറൻ ഭാഗത്തേക്ക് മാറാൻ കഴിയുന്ന തരത്തിൽ വിവരങ്ങൾ ഉടൻ അറിയിക്കുമെന്ന് എംബസി അധികൃതർ പറഞ്ഞു. ഉക്രെയ്നിൽ കുടുങ്ങിക്കിടക്കുന്ന ഇൻഡ്യക്കാർക്കുള്ള അധിക ഹെൽപ് ലൈൻ നമ്പറുകൾ: +38 0997300428, +38 0997300483, +38 0933980327, +38 0635917881, +38 0935046170. സഹായം ആവശ്യമുള്ള ഉക്രെയ്നിലെ ഇൻഡ്യൻ വിദ്യാർഥികൾക്ക് ഈ വിലാസത്തിൽ ഇമെയിലുകൾ അയയ്‌ക്കാനും കഴിയും: situationroom(at)mea(dot)gov(dot)in
Keywords: News, Top-Headlines, World, Attack, War, Army, Ukraine, Video, Viral, Russia, Mom, Dad, I Love You, Ukrainian Soldier Tells In Viral Video As His Country Is Under Attack.