SWISS-TOWER 24/07/2023

അനുയായികളായ 2 സ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന ആള്‍ദൈവം ഗുര്‍മീത് റാം റഹിം സിങിന് പരോള്‍

 


ADVERTISEMENT


ചണ്ഡീഗഡ്: (www.kvartha.com 07.02.2022) ലൈംഗികപീഡന കേസില്‍ ജയിലില്‍
കഴിയുന്ന ആള്‍ദൈവം ഗുര്‍മീത് റാം റഹിം സിങിന് പരോള്‍. 21 ദിവസം പുറത്ത് കഴിയാം. തന്റെ അനുയായികളായ രണ്ട് സ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ ശിക്ഷിക്കപ്പെട്ടാണ് ദേര സചാ സൗദ തലവനുമായ ഗുര്‍മീത് ജയിലില്‍ കഴിയുന്നത്. 

അനുയായികളായ 2 സ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന ആള്‍ദൈവം ഗുര്‍മീത് റാം റഹിം സിങിന് പരോള്‍


2017ലാണ് സ്ത്രീകളെ ബലാത്സംഗം ചെയ്ത സംഭവം ഉയര്‍ന്നുവന്നത്. പഞ്ചാബില്‍ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് റാം റഹിമിന് അവധി ലഭിച്ചിരിക്കുന്നത്. പഞ്ചാബില്‍ ഇയാള്‍ക്ക് ആയിരക്കണക്കിന് അനുയായികള്‍ ഉണ്ട്. 2002ല്‍ തന്റെ മാനേജരെ കൊലപ്പെടുത്തിയ കേസിലും ഗുര്‍മീതിനെ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു.

നടപടികള്‍ പൂര്‍ത്തിയാക്കി തിങ്കളാഴ്ച വൈകുന്നേരം ഹരിയാന റോഹ്തക് ജില്ലയിലെ സുനാരിയ ജയിലില്‍ നിന്ന് ഗുര്‍മീത് പുറത്തിറങ്ങുമെന്ന് അനുയായികള്‍ പറഞ്ഞു.

Aster mims 04/11/2022 Keywords:  News, National, India, Prison, Jail, Molestation, Case, Molestation convict Dera chief Gurmeet Ram Rahim allowed to leave jail
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia