Follow KVARTHA on Google news Follow Us!
ad

ലൈംഗിക പീഡന കേസ്; വ്‌ലോഗര്‍ ശ്രീകാന്ത് വെട്ടിയാര്‍ പൊലീസില്‍ കീഴടങ്ങി

Molestation Case; Sreekanth Vettiyar surrenders Ernakulam Central police station#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

കൊച്ചി: (www.kvartha.com 16.02.2022) ലൈംഗിക പീഡന കേസില്‍ വ്‌ലോഗര്‍ ശ്രീകാന്ത് വെട്ടിയാര്‍ പൊലീസില്‍ കീഴടങ്ങി. അഭിഭാഷകനൊപ്പം എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനിലെത്തിയാണ് കീഴടങ്ങിയത്. ഹൈകോടതി നിര്‍ദേശപ്രകാരമാണ് എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനില്‍ ഹാജരായത്. 

കേസില്‍ ഇദ്ദേഹത്തിന് ഹൈകോടതി മുന്‍കൂര്‍ ജാമ്യം നല്‍കിയിരുന്നു. ഈ സാഹചര്യത്തില്‍ ബുധനാഴ്ച ശ്രീകാന്തിന്റെ അറസ്റ്റ് രേഖപ്പെടുത്തിയാലും ബുധനാഴ്ച തന്നെ കോടതിയില്‍ ഹാജരാക്കി ജാമ്യം നല്‍കും.

  
News, Kerala, State, Kochi, Police, Molestation, Case, Police Station, Police, lawyer, Molestation Case; Sreekanth Vettiyar surrenders Ernakulam Central police station


ബലാല്‍സംഗ കുറ്റം ചുമത്തിയാണ് ശ്രീകാന്തിനെതിരെ കേസെടുത്തത്. പിന്നാലെ ശ്രീകാന്ത് വെട്ടിയാര്‍ ഒളിവില്‍ പോയെന്നായിരുന്നു പൊലീസ് പറഞ്ഞത്. കൊല്ലം സ്വദേശിയായ യുവതിയാണ് പരാതിക്കാരി. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ പിറന്നാള്‍ ആഘോഷത്തിനായി വിളിച്ചുവരുത്തി ആലുവയിലെ ഫ്‌ലാറ്റില്‍വച്ചും പിന്നീട് കൊച്ചിയിലെ ഹോടെല്‍ മുറിയില്‍വച്ചും ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നായിരുന്നു യുവതിയുടെ പരാതി. 

സാമ്പത്തികമായി ചൂഷണം ചെയ്തതിനു പുറമേ മാനസികമായും വൈകാരികമായും ഉപദ്രവിച്ചെന്നും പരാതിയില്‍ പറയുന്നു. ആദ്യം സമൂഹ മാധ്യമങ്ങള്‍ വഴിയാണ് പരാതിക്കാരി ശ്രീകാന്തിനെതിരെ 'മീ ടൂ' ആരോപണം ഉന്നയിക്കുന്നത്. 

'വിമന്‍ എഗെയ്ന്‍സ്റ്റ് സെക്ഷ്വല്‍ ഹരാസ്‌മെന്റ്' എന്ന പേജ് വഴിയായിരുന്നു വെളിപ്പെടുത്തല്‍. പിന്നീട് കൊച്ചി സെന്‍ട്രല്‍ സ്റ്റേഷനില്‍ യുവതി നേരിട്ടെത്തി പരാതിയും നല്‍കി. നേരത്തേയും ശ്രീകാന്ത് വെട്ടിയാറിനെതിരെ മറ്റൊരു 'മീ ടൂ' ആരോപണം ഉയര്‍ന്നിരുന്നു.


 

Keywords: News, Kerala, State, Kochi, Police, Molestation, Case, Police Station, Police, lawyer, Molestation Case; Sreekanth Vettiyar surrenders Ernakulam Central police station

Post a Comment