10 വയസുകാരിയെ പീഡിപ്പിച്ചെന്ന കേസില്‍ അറസ്റ്റിലായ പ്രതി പൊലീസ് ലോകപില്‍ തൂങ്ങിമരിച്ചനിലയില്‍

 


ജെയ്പൂര്‍: (www.kvartha.com 20.02.2022) 10 വയസുകാരിയെ പീഡിപ്പിച്ചെന്ന കേസില്‍ അറസ്റ്റിലായ പ്രതി പൊലീസ് ലോകപില്‍(lock- up) തൂങ്ങിമരിച്ചനിലയില്‍. ഞായറാഴ്ചയാണ് സംഭവമെന്ന് പൊലീസ് പറഞ്ഞു. 32 കാരനായ അങ്കിത് ഗുപ്തയാണ് മരിച്ചത്. 

ഫെബ്രുവരി 18 ന് ആണ് അങ്കിത് 10 വയസുകാരിയെ പീഡിപ്പിച്ചെന്ന് കാട്ടി സ്റ്റേഷനില്‍ പരാതി എത്തുന്നത്. തുടര്‍ന്ന് പോക്‌സോ ആക്ട് പ്രകാരം കേസെടുത്ത് ശനിയാഴ്ച അറസ്റ്റ് ചെയ്തുവെന്നും ജവഹര്‍ സര്‍കിള്‍ പൊലീസ് സ്റ്റേഷനിലെ അഡീഷനല്‍ ഡപ്യൂടി കമിഷണര്‍ ഓഫ് പൊലീസ് അവനാശ് കുമാര്‍ ശര്‍മ പറഞ്ഞു.

ഗുപ്തയ്‌ക്കെതിരെ സമാനമായ മറ്റ് മൂന്നുകേസുകള്‍ വ്യത്യസ്ത പൊലീസ് സ്റ്റേഷനുകളില്‍ രെജിസ്റ്റര്‍ ചെയ്തതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്നും മൃതദേഹം പോസ്റ്റുമോര്‍ടെം ചെയ്യാന്‍ അയച്ചതായും അദ്ദേഹം അറിയിച്ചു.

10 വയസുകാരിയെ പീഡിപ്പിച്ചെന്ന കേസില്‍ അറസ്റ്റിലായ പ്രതി പൊലീസ് ലോകപില്‍ തൂങ്ങിമരിച്ചനിലയില്‍

Keywords: Molestation accused hangs self in Jaipur police station, Jaipur, News, Hang Self, Police-station, Complaint, Arrested, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia